ഓസ്വാള്‍ഡ് ചേമ്പേഴ്സ് ലണ്ടനിലെ ബൈബിള്‍ ട്രെയിനിംഗ് കോേളജില്‍ ആയിരുന്ന വര്‍ഷങ്ങളില്‍ (1911-15), താന്‍ തന്റെ ലക്ചറുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ടാണ് ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നത്. ഒരു യുവതി അതു വിശദീകരിക്കുന്നത്, ചര്‍ച്ച ഒരുമിച്ചുള്ള അടുത്ത ഭക്ഷണ സമയത്തേക്ക് നിശ്ചയിച്ചിരുന്നതിനാല്‍, ചേമ്പേഴ്സിന്റെ നേരെ ചോദ്യങ്ങളും തടസ്സവാദങ്ങളും വരുമായിരുന്നു. ഓസ്വാള്‍ഡ് പുഞ്ചിരിച്ചുകൊണ്ട് പറയും, “അതിപ്പോള്‍ വിടുക; അതു പിന്നീട് നിങ്ങളുടെയടുത്തെത്തും.” വിഷയം കുറിക്കൊള്ളുവാനും തന്റെ സത്യം അവര്‍ക്കു വെളിപ്പെടുത്തുന്നതിനു ദൈവത്തെ അനുവദിക്കുവാനും അദ്ദേഹം അവരെ ഉത്സാഹിപ്പിക്കുമായിരുന്നു.
ഒരു കാര്യം കുറിക്കൊള്ളുക എന്നു പറഞ്ഞാല്‍, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെക്കുറിച്ച് ആഴമായി ചിന്തിക്കുകയും ചെയ്യുക എന്നാണ്. ബേത്ത്ലഹേമിലെ യേശുവിന്റെ ജനനത്തിനും ദൂതന്മാരുടെ പ്രത്യക്ഷതയ്ക്കും മശിഹായെ കാണാന്‍ വന്ന ആട്ടിയന്മാരുടെ സന്ദര്‍ശനത്തിനും ശേഷം, “മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു” (ലൂക്കൊസ് 2:19). പുതിയ നിയമ പണ്ഡിതനായ വി.ഇ.വൈന്‍ പറയുന്നത്, സംഗ്രഹിക്കുക എന്ന പദത്തിന്റെ അര്‍ത്ഥം, “ഒരുമിച്ചുകൂട്ടുക, ചര്‍ച്ച നടത്തുക, സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് ഒരു സംഭവത്തെ മറ്റൊന്നിനോടു ചേര്‍ത്തു ചിന്തിക്കുക” എന്നിങ്ങനെയാണ് (ഋഃുീശെീൃ്യേ ഉശരശേീിമൃ്യ ീള ചലം ഠലമൊേലിേ ണീൃറെ).
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നാം ബുദ്ധിമുട്ടുമ്പോള്‍, ദൈവത്തെയും അവന്റെ ജ്ഞാനത്തെയും അന്വേഷിക്കുക എന്നതിന്റെ അര്‍ത്ഥം സംബന്ധിച്ച മറിയയുടെ വലിയ മാതൃക നമുക്കുണ്ട്.
അവളെപ്പോലെ നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നടത്തിപ്പ് അംഗീകരിക്കുമ്പോള്‍ നമുക്കു സൂക്ഷിക്കുവാനും നമ്മുടെ ഹൃദയത്തില്‍ സംഗ്രഹിക്കുവാനും കഴിയുന്ന അവന്റെ സ്നേഹപൂര്‍വ്വമായ നടത്തിപ്പിനെക്കുറിച്ചുള്ള അനേക പുതിയ കാര്യങ്ങള്‍ നമുക്കു ലഭിക്കും.
ശാന്തമായിരുന്നു ദൈവം നിങ്ങളോടു പറയുന്നതെന്തെന്നു കേള്‍ക്കാന്‍ ഈ തിരക്കേറിയ സമയത്ത് അല്പസമയം വേര്‍തിരിക്കുക.