എല്ലാം സിംഗപ്പൂര്‍ നിവാസികളും ചെയ്യുന്നതുപോലെ പതിനെട്ടാം വയസ്സില്‍ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നപ്പോള്‍, എളുപ്പമുള്ള ഒരു പോസ്റ്റിംഗിനുവേണ്ടി ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഒരു ക്ലാര്‍ക്കോ, ഡ്രൈവറോ ഒരു പക്ഷേ. ശാരീരികമായി അത്ര ശക്തനല്ലാത്ത ഞാന്‍ കഠിനമായ പോരാട്ട പരിശീലനത്തില്‍ നിന്നും ഒഴിവാക്കപ്പെടും എന്നു കരുതി. എന്നാല്‍ ഒരു സന്ധ്യയ്ക്ക് ഞാന്‍ എന്‍റെ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു വാക്യം ശ്രദ്ധയില്‍പ്പെട്ടു: “എന്‍റെ കൃപ നിനക്കു മതി” (2 കൊരിന്ത്യര്‍ 12:9).

എന്‍റെ ഹൃദയം തളര്‍ന്നു-അങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്. ദൈവം എന്‍റെ പ്രാര്‍ത്ഥനയ്ക്കു ഉത്തരം നല്‍കി. ഒരു പ്രയാസമുള്ള ദൗത്യം എനിക്കു ലഭിച്ചാലും അവന്‍ എനിക്കായി കരുതും.

അങ്ങനെ ഞാന്‍ ഒരു സായുധ പട്ടാളക്കാരനായി, ഞാന്‍ എല്ലായ്പ്പോഴും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്തു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ആഗ്രഹിച്ചത് ദൈവം എനിക്കു നല്‍കാത്തതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. പരിശീലനവും അനുഭവവും എന്നെ ശാരീരികമായും മാനസികമായും ശക്തനാക്കുകയും മുതിര്‍ന്ന പ്രായത്തിലേക്കു കടക്കുന്നതിന് എനിക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

യെശയ്യാവ് 25:1-5 ല്‍, യിസ്രായേലിന്‍റെ ശിക്ഷയും തുടര്‍ന്ന് അവളുടെ ശത്രുക്കളില്‍നിന്നുള്ള വിടുതലും പ്രവചിച്ചനന്തരം, പ്രവാചകന്‍ ദൈവത്തെ അവന്‍റെ പദ്ധതികള്‍ക്കായി സ്തുതിക്കുന്നു. “ഈ അത്ഭുത കാര്യങ്ങള്‍” എല്ലാം “പണ്ടേയുള്ള ആലോചനകളാണ്'” എന്നു പ്രവാചകന്‍ പറയുന്നു (വാ. 1). എങ്കിലും അവയില്‍ ചില പ്രയാസകരമായ കാലങ്ങളുമുണ്ട്.

ദൈവം ഇല്ല എന്നു പറയുന്നത് കേള്‍ക്കുക പ്രയാസമാണ്, നാം നന്മയായുള്ള ഒരു കാര്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അതു മനസ്സിലാക്കുക പ്രയാസവുമാണ്.-പ്രതിസന്ധിയില്‍നിന്നുള്ള ഒരുവന്‍റെ വിടുതല്‍ പോലെയുള്ള വിഷയങ്ങളില്‍. ആ സമയത്താണ് ദൈവത്തിന്‍റെ ഉത്തമമായ പദ്ധതികളുടെ സത്യത്തില്‍ നാം മുറുകെപ്പിടിക്കേണ്ടത്. എന്തുകൊണ്ട് എന്നു നമുക്കു മനസ്സിലാകുകയില്ല എങ്കിലും നമുക്ക് അവന്‍റെ സ്നേഹത്തിലും നന്മയിലും വിശ്വസ്തതയിലും തുടര്‍ന്നും ആശ്രയിക്കാന്‍ കഴിയും.