ഞങ്ങളുടെ വനഗ്രാമത്തിൽ ചന്ദ്രൻ അപ്രത്യക്ഷമായപ്പോൾ അന്ധകാരം വ്യാപിച്ചു. കൊടുങ്കാറ്റോടുകൂടിയ പേമാരിയുടെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടുകൂടെയുള്ള മിന്നൽ ആകാശത്തെ പിളർന്നു. ഭയപ്പെട്ടുണർന്നുകൊണ്ട് കുട്ടിയെന്ന നിലയിൽ എല്ലാ തരത്തിലുമുള്ള ഭയങ്കരന്മാരായ രാക്ഷസ രൂപികൾ എന്റെ മേൽ ചാടിവീഴുന്നതായിട്ട് കാല്പനീകമായി ചിന്തിച്ചുപോയി! പുലരിയിൽ, ഏതായാലും, ശബ്ദകോലാഹലങ്ങൾ ഒഴിഞ്ഞു, സൂര്യൻ ഉദിക്കുകയും, പക്ഷികൾ സൂര്യപ്രകാശത്തിൽ ഉല്ലസിക്കുമ്പോൾ ശാന്തത തിരികെയെത്തുകയും ചെയ്തു. രാത്രിയുടെ ഭീതിപ്പെടുത്തുന്ന അന്ധകാരവും സന്തോഷ കാരണമായ പകലൊളിയും തമ്മിൽ ഗണ്യവും കൃത്യവുമായ അന്തരം ഉണ്ടായിരുന്നു.
യിസ്രായേൽ ജനത സീനായി പർവ്വതത്തിൽ കൂരിരുളും കൊടുങ്കാറ്റും അനുഭവിച്ചപ്പോൾ അവർ ഭയചകിതരായ സമയത്തെ എബ്രായ ലേഖന കർത്താവ് അനുസ്മരിയ്ക്കുന്നു (പുറപ്പാട് 20:18–19). അവരെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സാന്നിദ്ധ്യം, തന്റെ സ്നേഹദാനമായ കല്പനയിലും, കൂരിരുട്ടായും ഭയപ്പെടുത്തുന്നതുമായും തോന്നി. ഇതു എന്തുകൊണ്ടെന്നാൽ, പാപമുള്ള യിസ്രായേൽ ജനതയ്ക്ക് ദൈവത്തിന്റെ നിലവാരത്തിനൊത്ത് ജീവിയ്ക്കാൻ സാധിച്ചില്ല. അവരുടെ പാപം തങ്ങളെ അന്ധകാരത്തിലും ഭയത്തിലും നടക്കുമാറാക്കി (എബ്രായർ 12:18–21).
എന്നാൽ, ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല (1യോഹന്നാൻ 1:5). എബ്രായർ 12-ൽ സീനായി പർവ്വതം ദൈവത്തിന്റെ പരിശുദ്ധിയെയും നമ്മുടെ പഴയ ജീവിതമാകുന്ന അനുസരണക്കേടിനെയും പ്രതിനിധീകരിയ്ക്കുമ്പോൾ, സീയോൻ പർവ്വതം പ്രതിനിധീകരിയ്ക്കുന്നത് ദൈവത്തിന്റെ കൃപയെയും വിശ്വാസികളുടെ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ യേശുവിലുള്ള പുതിയ ജീവിതത്തെയുമാകുന്നു. (വാക്യങ്ങൾ 22–24).
യേശുവിനെ അനുഗമിയ്ക്കുന്നവൻ “ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” (യോഹന്നാൻ 8:12). അവനിലൂടെ, നമുക്ക് നമ്മുടെ പഴയ ജീവിതത്തിന്റെ അന്ധകാരത്തെ പുറത്താക്കിയിട്ട്, തന്റെ വെളിച്ചത്തിൽ നടക്കുന്നതിന്റെ ആനന്ദവും രാജ്യത്തിന്റെ മനോഹാരിതയും ആസ്വദിപ്പാൻ സാധിക്കും.
നിങ്ങൾ യേശുവിൽ വിശ്വസിയ്ക്കുന്നവനെങ്കിൽ, താൻ നിങ്ങളിൽ വന്നപ്പോൾ മുതൽ നിങ്ങളുടെ ജീവിതത്തിൽ എപ്രകാരമുള്ള മാറ്റമാണ് ഉണ്ടായത്? എന്താകുന്നു നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾക്ക് വളരുവാൻ താല്പര്യമുള്ള ചില മാർഗ്ഗങ്ങൾ?