ടാനിയും മൊഡൂപ്പെയും നൈജീരിയയിൽ വളരുകയും 1970കളിൽ പഠനാർത്ഥം യുകെയിലേക്ക് പോകുകയും ചെയ്തു. ദൈവത്തിന്റെ കൃപയാൽ വ്യക്തിപരമായി രൂപാന്തരപ്പെട്ടിട്ട്, ഉന്മൂലനം ചെയ്യപ്പെട്ടതും അകറ്റി നിറുത്തപ്പെട്ടതുമായ ഇംഗ്ലണ്ടിൽ ലിവർപൂളിലുള്ള ആൻഫീൽഡിലെ സമൂഹങ്ങളിൽ ഒന്നായതിനെ രൂപാന്തരപ്പെടുത്തുവാൻ ഉപയോഗപ്പെടുത്തുമെന്ന് അവർ ഒരിയ്ക്കലും സങ്കല്പിച്ചിട്ടില്ലായിരുന്നു. ഭിഷഗ്വരന്മാരായ ടാനിയും മൊഡൂപ്പെ ഒമിഡെയി ദൈവത്തെ വിശ്വസ്ഥതയോടെ അന്വേഷിക്കയും, തങ്ങളുടെ സമൂഹത്തെ സേവിയ്ക്കുകയും ചെയ്തപ്പോൾ ദൈവം അനേകരുടെ പ്രത്യാശയെ പുന:സ്ഥാപിച്ചു. അവർ ഊർജ്ജസ്വലരായി സഭയെ നയിക്കുകയും, അനവധി നിലകളിലുള്ള സാമൂഹിക സേവന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് അസംഖ്യം ആളുകളെ തങ്ങളുടെ ജീവിത രൂപാന്തരത്തിലേയ്ക്ക് നയിച്ചു.

 മനശ്ശെ തന്റെ സമൂഹത്തിന് മാറ്റം വരുത്തി, ആദ്യം തിന്മയ്ക്കും, പിന്നീട് നന്മയ്ക്കും. മനശ്ശെ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ യെഹൂദായുടെ കിരീടം വെച്ച രാജാവായി വാഴിക്കപ്പെട്ടു, താൻ തന്റെ ജനതയെ ദൈവത്തിൽനിന്ന് അകറ്റുകയും അവർ വളരെ വർഷങ്ങൾ തിന്മ പ്രവൃത്തിക്കുകയും ചെയ്തു (2 ദിനവൃത്താന്തം 33:1–9). അവർ ദൈവത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കാത്തതുകൊണ്ട്, ദൈവം മനശ്ശെയെ തടവുകാരനായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുവാൻ ഏല്പിച്ചു (വാക്യം 10–11).

 തന്റെ കഷ്ടതയിൽ, രാജാവ് താഴ്മയോടെ ദൈവത്തോട് നിലവിളിച്ചു, ദൈവം തന്റെ യാചന കേട്ട് തന്റെ രാജത്വത്തിലേയ്ക്ക് തിരിച്ചു വരുത്തി (വാക്യം 12–13). ഇപ്പോൾ രൂപാന്തരീകരിക്കപ്പെട്ട രാജാവ് നഗരത്തിന് മതിലുകൾ പുതുക്കി പണിയുകയും അന്യദൈവങ്ങളെ നീക്കുകയും ചെയ്തു (വാക്യം 14–15). “അവൻ യഹോവയുടെ യാഗപീഠം നന്നാക്കി… യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദായോടു കല്പിച്ചു” (വാക്യം 16). മനശ്ശെയുടെ സമൂലപരിഷ്ക്കാരം കണ്ട ജനം, അതുപോലെതന്നെ തങ്ങളെയും രൂപാന്തരപ്പെടുത്തി (വാക്യം 17).

 നാം ദൈവത്തെ അന്വേഷിക്കുമ്പോൾ, താൻ നമ്മെ രൂപാന്തരപ്പെടുത്തുകയും, അതുപോലെതന്നെ നമ്മുടെ സമൂഹങ്ങളെ നമ്മിലൂടെ അതിശക്തമായി സ്വാധീനിക്കുകയും ചെയ്യട്ടെ.