നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് രൂത്ത് ഒ’റെഇല്ലി-സ്മിത്ത്

ഒരു കുമിളയില്‍ ജീവിക്കുക

കുട്ടികളായിരുന്നപ്പോള്‍ നമ്മളില്‍ പലരും കളിക്കുന്നതിനിടയില്‍ സോപ്പ് ''കുമിളകള്‍''പറത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. വായുവില്‍ ഈ വലുതും ചെറുതുമായ അര്‍ദ്ധസുതാര്യ ഗോളങ്ങള്‍ തിളങ്ങുകയും ഒഴുകിനടക്കുകയും ചെയ്യുന്നതു കാണുന്നത് ഒരു ഉത്സവം ആയിരുന്നു. മനംമയക്കുന്ന ഈ ''കുമിളകള്‍'' മനോഹരമാണെന്നു മാത്രമല്ല ജീവിതമെന്ന ഈ ഹ്രസ്വകാല അനിശ്ചിതത്വത്തെക്കുറിച്ചും അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ചില സമയങ്ങളില്‍ നാം ജീവിക്കുന്നത് ഒരു ''കുമിള'യിലാണെന്ന് നമുക്ക് തോന്നിപ്പോകും. ജീവിത ഓട്ടം പൂര്‍ത്തിയാക്കാനോ അല്ലെങ്കില്‍ വിജയിക്കാനോ എന്താണ് വേണ്ടതെന്ന് നമുക്ക് ഉറപ്പില്ലാതെ നാം നിന്നുപോകും. നമുക്ക് അങ്ങനെ തോന്നുമ്പോള്‍, യേശുവില്‍ ഒരിക്കലും നമ്മുടെ വിധിയെക്കുറിച്ച് നാം അനിശ്ചിതത്വത്തിലല്ല എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. ദൈവമക്കളെന്ന നിലയില്‍, അവന്റെ രാജ്യത്തില്‍ നമ്മുടെ സ്ഥാനം സുരക്ഷിതമാണ് (യോഹന്നാന്‍ 14:3). നമ്മുടെ ജീവിതം പടുത്തുയര്‍ത്തിയ ''മൂലക്കല്ലായി'' യേശുവിനെ തിരഞ്ഞെടുത്തവനില്‍ നിന്നാണ് നമ്മുടെ ആത്മവിശ്വാസം പ്രവഹിക്കുന്നത്. ദൈവാത്മാവിനാല്‍ നിറയപ്പെട്ട - ദൈവം നമ്മെ സൃഷ്ടിച്ച ഉദ്ദേശ്യത്തിനനുസരിച്ച് ദൈവജനമാകാന്‍ കഴിവുള്ളവരായ - ''ജീവനുള്ള കല്ലുകളായി'' അവന്‍ നമ്മെ തിരഞ്ഞെടുത്തു (1 പത്രൊസ് 2:5-6).

ക്രിസ്തുവില്‍ നാം പ്രത്യാശിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാണ് (വാ. 6). '[നമ്മള്‍] വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു'' ( വാ. 9) .

യേശുവിന്റെ കാഴ്ചയില്‍ നാം ''കുമിളയില്‍'' അല്ല. നാം വിലയേറിയവരും പ്രിയപ്പെട്ടവരുമാണ് (വാ. 4).

അടുത്ത കാര്യം ചെയ്യുക

അവസാനമായി എന്നാണ് ഒരുവനെ സഹായിക്കാനായി നിങ്ങള്‍ക്കു നിര്‍ബന്ധം തോന്നിയിട്ടും ഒന്നും ചെയ്യാതെ പോയിട്ടുള്ളത്? ദി 10-സെക്കന്റ് റൂള്‍ എന്ന ഗ്രന്ഥത്തില്‍ ക്ലെയര്‍ ഡി ഗ്രാഫ് പറയുന്നത്, ദിനംതോറും നമുക്കുണ്ടാകുന്ന തോന്നലുകള്‍ ആഴമായ ആത്മിക നടപ്പിനുവേണ്ടി -അവനോടുള്ള സ്‌നേഹത്താല്‍ പ്രചോദിപ്പിക്കപ്പെട്ട അനുസരണത്തിന്റെ ജീവിതത്തിനുവേണ്ടി - ദൈവം നമ്മെ വിളിക്കുന്ന വഴികളാണെന്നാണ്. 'നിങ്ങള്‍ ചെയ്യണമെന്ന് യേശു ആവശ്യപ്പെടുന്നു എന്നു നിങ്ങള്‍ക്ക് ഉറപ്പുള്ള അടുത്ത കാര്യം' ചെയ്യുന്നതിനും 'നിങ്ങള്‍ നിങ്ങളുടെ മനസ്സു മാറ്റുന്നതിനുമുമ്പ്' ശരിയായ രീതിയില്‍ അതു ചെയ്യുന്നതിനും ദി 10-സെക്കന്റ് റൂള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

യേശു പറയുന്നു, 'നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ എന്റെ കല്‍പ്പനകളെ കാത്തു കൊള്ളും' (യോഹന്നാന്‍ 14:15). ഞാന്‍ അവനെ സ്‌നേഹിക്കുന്നു, എനിക്കെങ്ങനെ അവന്റെ ഹിതമെന്തെന്ന്് ഉറപ്പാക്കി അതു ചെയ്യാന്‍ കഴിയും? എന്നു നാം ചിന്തിച്ചേക്കാം. യേശു തന്റെ ജ്ഞാനത്തില്‍, ബൈബിളില്‍ പറഞ്ഞിരിക്കുന്ന ജ്ഞാനം നന്നായി മനസ്സിലാക്കുന്നതിനും അതനുസരിക്കുന്നതിനും നമുക്കാവശ്യമായത് നല്‍കിയിരിക്കുന്നു. അവന്‍ ഒരിക്കല്‍ പറഞ്ഞു, 'എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും' (വാ. 16). നമ്മോടുകൂടെയിരിക്കുകയും നമ്മില്‍ വസിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലാണ് ദിവസവും നാം അനുഭവിക്കുന്ന അവന്റെ പ്രചോദനങ്ങളോട് പ്രതികരിച്ചുകൊണ്ട് (വാ. 17) യേശുവിനെ അനുസരിക്കാന്‍ നാം പഠിക്കുകയും 'അവന്റെ കല്പനകളെ പ്രമാണിക്കുകയും' ചെയ്യുന്നത്.

വലുതും ചെറുതുമായ കാര്യങ്ങളില്‍, ദൈവത്തെ മഹത്വപ്പെടുത്തുന്നതും അവനോടും മറ്റുള്ളവരോടുമുള്ള നമ്മുടെ സ്‌നേഹത്തെ വെളിപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ വിശ്വാസത്താല്‍ ഉറപ്പുള്ളവരായി ചെയ്യുവാന്‍ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കും.

പരമാധികാര ഇടപെടല്‍

ബാര്‍ബറ, 1960-കളില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. എന്നാല്‍ അവള്‍ക്ക് 16 വയസ്സായപ്പോള്‍ അവളും അവളുടെ നവജാത ശിശു സൈമണും ഭവനരഹിതരായി. ആ പ്രായത്തില്‍ അവളെ സംരക്ഷിക്കാന്‍ രാജ്യത്തിന് ബാധ്യതയില്ലായിരുന്നു. തന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇംഗ്ലണ്ടിലെ രാജ്ഞിക്ക്് ബാര്‍ബറ കത്തെഴുതുകയും മറുപടി ലഭിക്കുകയും ചെയ്തു! ബാര്‍ബറയ്ക്ക് സ്വന്തമായി ഒരു ഭവനം നല്‍കുന്നതിനുള്ള ക്രമീകരണം സഹതാപപൂര്‍വ്വം രാജ്ഞി ചെയ്തുകൊടുത്തു.

ബാര്‍ബറയെ സഹായിക്കുന്നതിനുള്ള ശരിയായ സ്രോതസ്സുകള്‍ ഇംഗ്ലണ്ടിലെ രാജ്ഞിക്കുണ്ടായിരുന്നു; അവളുടെ സഹതാപപൂര്‍വമായ സഹായം, ദൈവിക സഹായത്തിന്റെ ഒരു ചിത്രമായി കാണാന്‍ കഴിയും. സ്വര്‍ഗ്ഗത്തിലെ രാജാവ് നമ്മുടെ എല്ലാ…

നമ്മുടെ ബലഹീനതയില്‍

ആനി ഷിഫ് മില്ലര്‍ മരിച്ചത് 1999 ല്‍ 90-ാം വയസ്സിലാണെങ്കിലും, 1942 ല്‍ ഒരു ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് സെപ്റ്റിസിമിയ ബാധിച്ച് അവള്‍ മരണാസന്ന അവസ്ഥയില്‍ എത്തിയിരുന്നു. ചികിത്സകള്‍ ഒന്നും ഫലപ്രദമായിരുന്നില്ല. അതേ ആശുപത്രയിലെ ഒരു രോഗി, ഒരു അത്ഭുത മരുന്നിന്റെ പരീക്ഷണത്തില്‍ മുഴുകിയിരിക്കുന്ന ഒരു ശാസ്ത്രജ്ഞനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, ആനിക്കുവേണ്ടി ഒരു ചെറിയ ഡോസ് വാങ്ങുന്നതിനായി അവളുടെ ഡോക്ര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ഒരു ദിവസത്തിനുള്ളില്‍ അവളുടെ ശരീരോഷ്മാവ് സാധാരണ നിലയിലെത്തി; പെന്‍സിലിന്‍ ആനിയുടെ ജീവന്‍ രക്ഷിച്ചു.

വീഴ്ചയെ തുടര്‍ന്ന് സകല മനുഷ്യരും പാപം വരുത്തിയ നാശകരമായ ആത്മീയ അവസ്ഥ അനുഭവിക്കുകയുണ്ടായി (റോമര്‍ 5:12). യേശുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും പരിശുദ്ധാത്മാവിന്റെ ശക്തിയും മാത്രമാണ് നമ്മുടെ സൗഖ്യത്തിനുള്ള ഏകവഴി (8:1-2). ഈ ഭൂമിയിലും തുടര്‍ന്ന് നിത്യതയിലും ദൈവസാന്നിധ്യത്തില്‍ സമൃദ്ധമായ ജീവിതം ആസ്വദിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു (വാ.3-10). 'യേശുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്ന് ഉയര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും' (വാ. 11).

നിങ്ങളുടെ പാപ പ്രകൃതി നിങ്ങളുടെ ജീവന്‍ എടുത്തുകളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍, നിങ്ങളുടെ രക്ഷയുടെ ഉറവിടമായ യേശുവിങ്കലേക്കു നോക്കുകയും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ ബലപ്പെടുകയും ചെയ്യുക (വാ. 11-17). 'ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുകയും' 'വിശുദ്ധന്മാര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുകയും' ചെയ്യുന്നു (വാ. 26-27).

ദൈവത്തിന്റെ വിരമിക്കല്‍ പദ്ധതി

പുരാവസ്തു ഗവേഷകനായ ഡോ. വാര്‍വിക്ക് റോഡ്വെല്‍ വിരമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സമയത്താണ് ഇംഗ്ലണ്ടിലെ ലീച്ഫീല്‍ഡ് കത്തീഡ്രലില്‍ അസാധാരണമായ ഒരു കണ്ടെത്തല്‍ നടത്തിയത്. മുന്‍കാല നിര്‍മ്മിതികള്‍ കണ്ടെത്തുന്നതിനായി പണിക്കാര്‍ ശ്രദ്ധാപൂര്‍വ്വം പള്ളിയുടെ തറയുടെ ഒരു ഭാഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഗബ്രിയേല്‍ ദൂതന്റെ ഒരു പ്രതിമ അവര്‍ കണ്ടെത്തി. ഡോ. റോഡ്‌വെല്ലിന് തന്റെ വിരമിക്കല്‍ പദ്ധതികള്‍ മാറ്റിവയ്ക്കേണ്ടി വന്നു. കാരണം ഈ കണ്ടെത്തല്‍, ആവേശകരവും തിരക്കേറിയതുമായ ഒരു പുതിയ സീസണിലേക്ക് അദ്ദേഹത്തെ നയിച്ചു.

മോശയ്ക്ക് എണ്‍പതു വയസ്സുള്ളപ്പോഴാണ്, അവന്റെ ജീവിതത്തെ എന്നേക്കുമായി മാറ്റിമറിച്ച തീവ്രമായ ഒരു കണ്ടെത്തല്‍ അവന്‍ നടത്തിയത്. മിസ്രയീമ്യ രാജകുമാരിയുടെ ദത്തുപുത്രന്‍ ആയിരുന്നിട്ടും, തന്റെ എബ്രായ പൈതൃകം അവന്‍ മറന്നില്ലെന്നു മാത്രമല്ല, തന്റെ സഹോദരന്മാര്‍ക്കെതിരെ നടക്കുന്നതായി താന്‍ സാക്ഷ്യം വഹിച്ച അതിക്രമം അവനെ കോപിപ്പിക്കുകയും ചെയ്തു (പുറപ്പാട് 2:11-12). എബ്രായനെ തല്ലിയ ഒരു മിസ്രയീമ്യനെ മോശ കൊന്നു എന്നറിഞ്ഞ ഫറവോന്‍, മോശയെ കൊല്ലുവാന്‍ പദ്ധതിയിട്ടു. ഇതറിഞ്ഞ മോശ മിദ്യാനിലേക്ക് ഓടിപ്പോയി അവിടെ പാര്‍ത്തു (വാ. 13-15).

നാല്‍പതു വര്‍ഷത്തിനുശേഷം, അവന് എണ്‍പതു വയസ്സായപ്പോള്‍, മോശ തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരുന്നപ്പോള്‍, യഹോവയുടെ ദൂതന്‍ ഒരു മുള്‍പ്പടര്‍പ്പിന്റെ നടുവില്‍ നിന്ന് അഗ്നിജ്വാലയില്‍ അവനു പത്യക്ഷനായി. അവന്‍ നോക്കിയപ്പോള്‍ മുള്‍പ്പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പ്പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു' (3:2). ആ നിമിഷത്തില്‍, മിസ്രയീമ്യ അടിമത്വത്തില്‍ നിന്ന് യിസ്രായേല്യരെ വിടുവിച്ചു കൊണ്ടുവരാനായി ദൈവം മോശയെ വിളിച്ചു (വാ. 3-25).

നിങ്ങളുടെ ജീവിതത്തിന്റെ ഈ നിമിഷത്തില്‍, ദൈവം തന്റെ ഉന്നതമായ ഉദ്ദേശ്യത്തിനുവേണ്ടി എന്തു ചെയ്യുന്നതിനായിരിക്കും നിങ്ങളെ വിളിക്കുന്നത്? എന്ത് പുതിയ പദ്ധതിയാണ് അവന്‍ നിങ്ങളുടെ പാതയില്‍ വയ്ക്കുന്നത്?

അവയെ മാറ്റിവെച്ച് മുന്നോട്ടു നീങ്ങുക

ഒരു റേഡിയോ പ്രക്ഷേപണ സുഹൃത്ത് ഒരിക്കൽ എനിക്ക് നൽകിയ ചില ബുദ്ധിപരമായ നിർദ്ദേശങ്ങൾ ഞാൻ ഓർക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ജോലിയുടെ പ്രാരംഭകാലത്ത്, വിമർശനത്തേയും പ്രശംസയേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ എന്‍റെ സുഹൃത്ത് വിഷമിച്ചപ്പോൾ,  ഇവ രണ്ടും മാറ്റിവയ്ക്കുവാൻ ദൈവം പ്രേരിപ്പിക്കുന്നതായാണ് അദ്ദേഹത്തിനു തോന്നിയത്. അയാൾ ഹൃദയത്തിൽ സംഗ്രഹിച്ചതിന്‍റെ അന്തഃസത്ത എന്താണ്? വിമർശനത്തിൽ നിന്ന് നിങ്ങൾക്ക്  കഴിയുന്നത്ര പഠിക്കുകയും, പ്രശംസയെ അംഗീകരിക്കുകയും ചെയ്യുക. അതിനുശേഷം ഇവ രണ്ടും മാറ്റിവെച്ച് ദൈവകൃപയിലും ശക്തിയിലും താഴ്മയോടെ മുന്നേറുക.  

വിമർശനവും പ്രശംസയും, നമ്മിൽ ശക്തമായ വികാരങ്ങളെ ഇളക്കിവിടുന്നു. അവയെ ശ്രദ്ധിക്കാതിരുന്നാൽ ഒന്നുകിൽ അത് സ്വയം വെറുപ്പിലേയ്ക്കോ അല്ലെങ്കിൽ അമിതമായി ഊതിവീർപ്പിച്ച അഹംഭാവത്തിലേയ്ക്കോ നയിക്കാം. പ്രോത്സാഹനത്തിന്‍റെയും ജ്ഞാനപൂർവ്വമായ ബുദ്ധിയുപദേശത്തിന്‍റെയും പ്രയോജനങ്ങൾ നാം സദൃശവാക്യങ്ങളിൽ വായിക്കുന്നു: "നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. രക്ഷാബോധത്തെ ശ്രദ്ധിക്കുന്നവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കുന്നു. പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു" (15:30-32).

നാം ശാസന ലഭിക്കുന്ന ഭാഗത്താണെങ്കിൽ, മൂർച്ച കൂട്ടുന്നതിനായി  അത് നമുക്ക് തെരഞ്ഞെടുക്കാം. സദൃശവാക്യങ്ങൾ ഇപ്രകാരം പ്രസ്താവിക്കുന്നു: "ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും." (വാക്യം 31). നാം പ്രശംസകളുടെ വാക്കുകളാൽ അനുഗ്രഹിക്കപ്പെട്ടവരാണെങ്കിൽ, ഉൻമേഷം പ്രാപിച്ചവരായും നന്ദിയുള്ളവരായും നമ്മൾ നിറയേണം. നാം താഴ്മയോടെ ദൈവത്തോടൊപ്പം നടക്കുമ്പോൾ, വിമർശനത്തിൽ നിന്നും പ്രശംസയിൽനിന്നും പഠിക്കുവാനും, അവയെ മാറ്റിവെയ്ക്കുവാനും, അവനിൽ മുന്നോട്ട് ഗമിക്കുവാനും, അവന് നമ്മെ സഹായിക്കുവാൻ സാധിക്കും (വാക്യം 33).

രൂപാന്തരപ്പെടുകയും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയും

ടാനിയും മൊഡൂപ്പെയും നൈജീരിയയിൽ വളരുകയും 1970കളിൽ പഠനാർത്ഥം യുകെയിലേക്ക് പോകുകയും ചെയ്തു. ദൈവത്തിന്റെ കൃപയാൽ വ്യക്തിപരമായി രൂപാന്തരപ്പെട്ടിട്ട്, ഉന്മൂലനം ചെയ്യപ്പെട്ടതും അകറ്റി നിറുത്തപ്പെട്ടതുമായ ഇംഗ്ലണ്ടിൽ ലിവർപൂളിലുള്ള ആൻഫീൽഡിലെ സമൂഹങ്ങളിൽ ഒന്നായതിനെ രൂപാന്തരപ്പെടുത്തുവാൻ ഉപയോഗപ്പെടുത്തുമെന്ന് അവർ ഒരിയ്ക്കലും സങ്കല്പിച്ചിട്ടില്ലായിരുന്നു. ഭിഷഗ്വരന്മാരായ ടാനിയും മൊഡൂപ്പെ ഒമിഡെയി ദൈവത്തെ വിശ്വസ്ഥതയോടെ അന്വേഷിക്കയും, തങ്ങളുടെ സമൂഹത്തെ സേവിയ്ക്കുകയും ചെയ്തപ്പോൾ ദൈവം അനേകരുടെ പ്രത്യാശയെ പുന:സ്ഥാപിച്ചു. അവർ ഊർജ്ജസ്വലരായി സഭയെ നയിക്കുകയും, അനവധി നിലകളിലുള്ള സാമൂഹിക സേവന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് അസംഖ്യം ആളുകളെ തങ്ങളുടെ ജീവിത രൂപാന്തരത്തിലേയ്ക്ക് നയിച്ചു.

 

മനശ്ശെ തന്റെ സമൂഹത്തിന് മാറ്റം വരുത്തി, ആദ്യം തിന്മയ്ക്കും, പിന്നീട് നന്മയ്ക്കും. മനശ്ശെ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ യെഹൂദായുടെ കിരീടം വെച്ച രാജാവായി വാഴിക്കപ്പെട്ടു, താൻ തന്റെ ജനതയെ ദൈവത്തിൽനിന്ന് അകറ്റുകയും അവർ വളരെ വർഷങ്ങൾ തിന്മ പ്രവൃത്തിക്കുകയും ചെയ്തു (2 ദിനവൃത്താന്തം 33:1–9). അവർ ദൈവത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കാത്തതുകൊണ്ട്, ദൈവം മനശ്ശെയെ തടവുകാരനായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുവാൻ ഏല്പിച്ചു (വാക്യം 10–11).

 

തന്റെ കഷ്ടതയിൽ, രാജാവ് താഴ്മയോടെ ദൈവത്തോട് നിലവിളിച്ചു, ദൈവം തന്റെ യാചന കേട്ട് തന്റെ രാജത്വത്തിലേയ്ക്ക് തിരിച്ചു വരുത്തി (വാക്യം 12–13). ഇപ്പോൾ രൂപാന്തരീകരിക്കപ്പെട്ട രാജാവ് നഗരത്തിന് മതിലുകൾ പുതുക്കി പണിയുകയും അന്യദൈവങ്ങളെ നീക്കുകയും ചെയ്തു (വാക്യം 14–15). “അവൻ യഹോവയുടെ യാഗപീഠം നന്നാക്കി… യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദായോടു കല്പിച്ചു” (വാക്യം 16). മനശ്ശെയുടെ സമൂലപരിഷ്ക്കാരം കണ്ട ജനം, അതുപോലെതന്നെ തങ്ങളെയും രൂപാന്തരപ്പെടുത്തി (വാക്യം 17).

 

നാം ദൈവത്തെ അന്വേഷിക്കുമ്പോൾ, താൻ നമ്മെ രൂപാന്തരപ്പെടുത്തുകയും, അതുപോലെതന്നെ നമ്മുടെ സമൂഹങ്ങളെ നമ്മിലൂടെ അതിശക്തമായി സ്വാധീനിക്കുകയും ചെയ്യട്ടെ.