അവസാനമായി എന്നാണ് ഒരുവനെ സഹായിക്കാനായി നിങ്ങള്‍ക്കു നിര്‍ബന്ധം തോന്നിയിട്ടും ഒന്നും ചെയ്യാതെ പോയിട്ടുള്ളത്? ദി 10-സെക്കന്റ് റൂള്‍ എന്ന ഗ്രന്ഥത്തില്‍ ക്ലെയര്‍ ഡി ഗ്രാഫ് പറയുന്നത്, ദിനംതോറും നമുക്കുണ്ടാകുന്ന തോന്നലുകള്‍ ആഴമായ ആത്മിക നടപ്പിനുവേണ്ടി -അവനോടുള്ള സ്‌നേഹത്താല്‍ പ്രചോദിപ്പിക്കപ്പെട്ട അനുസരണത്തിന്റെ ജീവിതത്തിനുവേണ്ടി – ദൈവം നമ്മെ വിളിക്കുന്ന വഴികളാണെന്നാണ്. ‘നിങ്ങള്‍ ചെയ്യണമെന്ന് യേശു ആവശ്യപ്പെടുന്നു എന്നു നിങ്ങള്‍ക്ക് ഉറപ്പുള്ള അടുത്ത കാര്യം’ ചെയ്യുന്നതിനും ‘നിങ്ങള്‍ നിങ്ങളുടെ മനസ്സു മാറ്റുന്നതിനുമുമ്പ്’ ശരിയായ രീതിയില്‍ അതു ചെയ്യുന്നതിനും ദി 10-സെക്കന്റ് റൂള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

യേശു പറയുന്നു, ‘നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ എന്റെ കല്‍പ്പനകളെ കാത്തു കൊള്ളും’ (യോഹന്നാന്‍ 14:15). ഞാന്‍ അവനെ സ്‌നേഹിക്കുന്നു, എനിക്കെങ്ങനെ അവന്റെ ഹിതമെന്തെന്ന്് ഉറപ്പാക്കി അതു ചെയ്യാന്‍ കഴിയും? എന്നു നാം ചിന്തിച്ചേക്കാം. യേശു തന്റെ ജ്ഞാനത്തില്‍, ബൈബിളില്‍ പറഞ്ഞിരിക്കുന്ന ജ്ഞാനം നന്നായി മനസ്സിലാക്കുന്നതിനും അതനുസരിക്കുന്നതിനും നമുക്കാവശ്യമായത് നല്‍കിയിരിക്കുന്നു. അവന്‍ ഒരിക്കല്‍ പറഞ്ഞു, ‘എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും’ (വാ. 16). നമ്മോടുകൂടെയിരിക്കുകയും നമ്മില്‍ വസിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലാണ് ദിവസവും നാം അനുഭവിക്കുന്ന അവന്റെ പ്രചോദനങ്ങളോട് പ്രതികരിച്ചുകൊണ്ട് (വാ. 17) യേശുവിനെ അനുസരിക്കാന്‍ നാം പഠിക്കുകയും ‘അവന്റെ കല്പനകളെ പ്രമാണിക്കുകയും’ ചെയ്യുന്നത്.

വലുതും ചെറുതുമായ കാര്യങ്ങളില്‍, ദൈവത്തെ മഹത്വപ്പെടുത്തുന്നതും അവനോടും മറ്റുള്ളവരോടുമുള്ള നമ്മുടെ സ്‌നേഹത്തെ വെളിപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ വിശ്വാസത്താല്‍ ഉറപ്പുള്ളവരായി ചെയ്യുവാന്‍ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കും.