ആനി ഷിഫ് മില്ലര്‍ മരിച്ചത് 1999 ല്‍ 90-ാം വയസ്സിലാണെങ്കിലും, 1942 ല്‍ ഒരു ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് സെപ്റ്റിസിമിയ ബാധിച്ച് അവള്‍ മരണാസന്ന അവസ്ഥയില്‍ എത്തിയിരുന്നു. ചികിത്സകള്‍ ഒന്നും ഫലപ്രദമായിരുന്നില്ല. അതേ ആശുപത്രയിലെ ഒരു രോഗി, ഒരു അത്ഭുത മരുന്നിന്റെ പരീക്ഷണത്തില്‍ മുഴുകിയിരിക്കുന്ന ഒരു ശാസ്ത്രജ്ഞനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, ആനിക്കുവേണ്ടി ഒരു ചെറിയ ഡോസ് വാങ്ങുന്നതിനായി അവളുടെ ഡോക്ര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ഒരു ദിവസത്തിനുള്ളില്‍ അവളുടെ ശരീരോഷ്മാവ് സാധാരണ നിലയിലെത്തി; പെന്‍സിലിന്‍ ആനിയുടെ ജീവന്‍ രക്ഷിച്ചു.

വീഴ്ചയെ തുടര്‍ന്ന് സകല മനുഷ്യരും പാപം വരുത്തിയ നാശകരമായ ആത്മീയ അവസ്ഥ അനുഭവിക്കുകയുണ്ടായി (റോമര്‍ 5:12). യേശുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും പരിശുദ്ധാത്മാവിന്റെ ശക്തിയും മാത്രമാണ് നമ്മുടെ സൗഖ്യത്തിനുള്ള ഏകവഴി (8:1-2). ഈ ഭൂമിയിലും തുടര്‍ന്ന് നിത്യതയിലും ദൈവസാന്നിധ്യത്തില്‍ സമൃദ്ധമായ ജീവിതം ആസ്വദിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു (വാ.3-10). ‘യേശുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്ന് ഉയര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും’ (വാ. 11).

നിങ്ങളുടെ പാപ പ്രകൃതി നിങ്ങളുടെ ജീവന്‍ എടുത്തുകളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍, നിങ്ങളുടെ രക്ഷയുടെ ഉറവിടമായ യേശുവിങ്കലേക്കു നോക്കുകയും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ ബലപ്പെടുകയും ചെയ്യുക (വാ. 11-17). ‘ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുകയും’ ‘വിശുദ്ധന്മാര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുകയും’ ചെയ്യുന്നു (വാ. 26-27).