ഒരു റേഡിയോ പ്രക്ഷേപണ സുഹൃത്ത് ഒരിക്കൽ എനിക്ക് നൽകിയ ചില ബുദ്ധിപരമായ നിർദ്ദേശങ്ങൾ ഞാൻ ഓർക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ജോലിയുടെ പ്രാരംഭകാലത്ത്, വിമർശനത്തേയും പ്രശംസയേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ എന്‍റെ സുഹൃത്ത് വിഷമിച്ചപ്പോൾ,  ഇവ രണ്ടും മാറ്റിവയ്ക്കുവാൻ ദൈവം പ്രേരിപ്പിക്കുന്നതായാണ് അദ്ദേഹത്തിനു തോന്നിയത്. അയാൾ ഹൃദയത്തിൽ സംഗ്രഹിച്ചതിന്‍റെ അന്തഃസത്ത എന്താണ്? വിമർശനത്തിൽ നിന്ന് നിങ്ങൾക്ക്  കഴിയുന്നത്ര പഠിക്കുകയും, പ്രശംസയെ അംഗീകരിക്കുകയും ചെയ്യുക. അതിനുശേഷം ഇവ രണ്ടും മാറ്റിവെച്ച് ദൈവകൃപയിലും ശക്തിയിലും താഴ്മയോടെ മുന്നേറുക.  

വിമർശനവും പ്രശംസയും, നമ്മിൽ ശക്തമായ വികാരങ്ങളെ ഇളക്കിവിടുന്നു. അവയെ ശ്രദ്ധിക്കാതിരുന്നാൽ ഒന്നുകിൽ അത് സ്വയം വെറുപ്പിലേയ്ക്കോ അല്ലെങ്കിൽ അമിതമായി ഊതിവീർപ്പിച്ച അഹംഭാവത്തിലേയ്ക്കോ നയിക്കാം. പ്രോത്സാഹനത്തിന്‍റെയും ജ്ഞാനപൂർവ്വമായ ബുദ്ധിയുപദേശത്തിന്‍റെയും പ്രയോജനങ്ങൾ നാം സദൃശവാക്യങ്ങളിൽ വായിക്കുന്നു: “നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. രക്ഷാബോധത്തെ ശ്രദ്ധിക്കുന്നവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കുന്നു. പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു” (15:30-32).

നാം ശാസന ലഭിക്കുന്ന ഭാഗത്താണെങ്കിൽ, മൂർച്ച കൂട്ടുന്നതിനായി  അത് നമുക്ക് തെരഞ്ഞെടുക്കാം. സദൃശവാക്യങ്ങൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.” (വാക്യം 31). നാം പ്രശംസകളുടെ വാക്കുകളാൽ അനുഗ്രഹിക്കപ്പെട്ടവരാണെങ്കിൽ, ഉൻമേഷം പ്രാപിച്ചവരായും നന്ദിയുള്ളവരായും നമ്മൾ നിറയേണം. നാം താഴ്മയോടെ ദൈവത്തോടൊപ്പം നടക്കുമ്പോൾ, വിമർശനത്തിൽ നിന്നും പ്രശംസയിൽനിന്നും പഠിക്കുവാനും, അവയെ മാറ്റിവെയ്ക്കുവാനും, അവനിൽ മുന്നോട്ട് ഗമിക്കുവാനും, അവന് നമ്മെ സഹായിക്കുവാൻ സാധിക്കും (വാക്യം 33).