എല്ലാ നാലുവയസ്സുകാരികളെയും പോലെ, ഓടുന്നതും പാടുന്നതും നൃത്തമാടുന്നതും കളിക്കുന്നതും റൂബിയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ കാൽമുട്ടുകളിലുള്ള വേദനയെക്കുറിച്ചു അവൾ പരാതിപ്പെടുവാൻ തുടങ്ങി. റൂബിയുടെ മാതാപിതാക്കൾ അവളെ വിവിധ പരിശോധനകൾക്കായി കൊണ്ടുപോയി. പരിശോധനാഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു –ആമാശയ അർബുദത്തിന്‍റെ നാലാംഘട്ടമാണെന്നായിരുന്നു രോഗനിർണ്ണയം. റൂബി വളരെയേറെ പ്രയാസത്തിലായി. അവളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റൂബിയുടെ ആശുപത്രി വാസം ഇഴഞ്ഞുനീങ്ങി, ക്രിസ്തുമസ് കാലത്തിലേയ്ക്കു എത്തി; വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നത് വളരെ പ്രയാസമേറിയ സമയം. കുടുംബക്കാർക്ക്, അവൾക്കുവേണ്ടി പ്രാർഥനകൾ നിറഞ്ഞ എഴുത്തുകളും പ്രോത്സാഹനങ്ങളും അയക്കുവാൻ സാധിക്കും വിധം, റൂബിയുടെ മുറിയിൽ ഒരു തപാൽപ്പെട്ടി സ്ഥാപിക്കാം എന്ന ആശയവുമായി അവളുടെ നഴ്സുമാരിൽ ഒരാൾ വന്നു. തുടർന്ന്, ഈ ആശയം ചുറ്റും വ്യാപിച്ചു; ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളും അപരിചിതരും അയയ്ക്കുന്ന എണ്ണമറ്റ എഴുത്തുകൾ എല്ലാവരെയും, വിശേഷാൽ റൂബിയേയും അത്ഭുതപ്പെടുത്തി. ലഭിച്ച ഓരോ എഴുത്തുകളും (ആകെ 100,000-ത്തിലധികം) റൂബിയ്ക്ക് വളരെയേറെ പ്രോത്സാഹനജനകമായിരുന്നു, ഒടുവിൽ അവൾ വീട്ടിലേക്കു പോയി.

പൌലോസ് കൊലോസ്യയിലെ ആളുകൾക്കെഴുതിയ ലേഖനം കൃത്യമായും ഇതിനു സമാനമായതായിരുന്നു- ഒരു കത്ത് (കൊലോസ്യർ 1:2). ഒരു താളിൽ രേഖപ്പെടുത്തപ്പെട്ട വാക്കുകൾ; നിലയ്ക്കാത്ത ഫലസമൃദ്ധി, അറിവ്, ശക്തി, സഹിഷ്ണുത, ക്ഷമ എന്നിവയ്ക്കാവശ്യമായ പ്രത്യാശ പകരുന്നതായിരുന്നു. (വാക്യം 10-11). കൊലോസ്സ്യയിലെ വിശ്വസ്തന്മാർക്ക് ഈ നല്ല മരുന്ന് ലഭിക്കുന്നതിന്‍റെ അളവ് എത്രയാണെന്നു നിങ്ങൾക്ക് ഊഹിക്കുവാനാകുമോ? ആരെങ്കിലും തങ്ങൾക്കുവേണ്ടി നിരന്തരമായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു എന്ന അറിവ് അവരെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ ബലം നല്കി.

നമ്മുടെ പ്രോത്സാഹനത്തിന്‍റെ വാക്കുകൾ ആവശ്യത്തിലിരിക്കുന്ന പലർക്കും ആവേശകരമാം വിധം പ്രയോജനപ്പെട്ടേക്കാം.