എന്‍റെ വലിയമ്മായിക്ക് പരസ്യകമ്പനിയിൽ ആവേശകരമായ ഒരു ജോലി ഉണ്ടായിരുന്നതിനാൽ ചിക്കാഗോ, ന്യൂയോർക്ക്സിറ്റി എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ, തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹം നിമിത്തം ആ ജോലി ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു. മിന്നെസോട്ടയിൽ താമസിച്ചിരുന്ന മാതാപിതാക്കൾക്ക് പരിപാലനം ആവശ്യമായിരുന്നു. അവളുടെ രണ്ടു സഹോദരന്മാരും ചെറുപ്പത്തിൽ തന്നെ, ദുരന്തപൂർണ്ണമായ സാഹചര്യത്തിലാണ് മരിച്ചത്. തന്‍റെ മാതാവിനും പിതാവിനും അവശേഷിച്ച ഏക സന്തതി അവളായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം,  മാതാപിതാക്കളെ പരിപാലിക്കുകയെന്നത് അവളുടെ വിശ്വാസത്തിന്‍റെ പ്രകടനമായിരുന്നു.

അപ്പൊസ്തലനായ പൗലോസിന്‍റെ, റോമിലെ സഭയ്ക്കുള്ള ലേഖനത്തിൽ, ക്രൈസ്തവ വിശ്വാസികളെ “ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പാൻ” ആഹ്വാനം ചെയ്തിരിക്കുന്നു (റോമർ 12:1). ക്രിസ്തുവിന്‍റെ സമർപ്പണ സ്നേഹത്തെ അവർ പരസ്പരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അവർ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഭാവിച്ചുയരരുതെന്ന് അവരോട് ആവശ്യപ്പെട്ടു. (വാക്യം 3). വിയോജിപ്പുകളിലും വിഭജനങ്ങളിലും ഉൾപ്പെടുന്ന വേളകളിൽ, തങ്ങളുടെ അഹങ്കാരത്തെ മാറ്റിവെയ്ക്കണമെന്ന് അവരോടു പറഞ്ഞു കാരണം, “പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.” (വാക്യം 5). അവർ പരസ്പരം ത്യാഗപൂർണ്ണമായ സ്നേഹം പ്രകടിപ്പിക്കുമെന്ന് അവൻ വാഞ്ഛിച്ചു.

ഓരോ ദിവസവും മറ്റുള്ളവരെ സേവിക്കുവാനുള്ള അവസരം നമുക്കുണ്ട്. ഉദാഹരണത്തിന്, ആരെയെങ്കിലും നമ്മുടെ വരിയിൽ മുന്നോട്ട് പോകാൻ അനുവദിക്കാം, അല്ലെങ്കിൽ എന്‍റെ അമ്മായിയെപ്പോലെ, അസുഖമുള്ളവരെ ശുശ്രൂഷിക്കാം. അല്ലെങ്കിൽ, മറ്റൊരാൾക്ക് ഉപദേശവും നിർദ്ദേശവും നൽകുന്നതുപോലെ നമ്മുടെ അനുഭവത്തിൽ നിന്ന് പങ്കുവെക്കാം. ജീവനുള്ള യാഗമായി നമ്മെ അർപ്പിക്കുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.