കുട്ടികളായിരുന്നപ്പോള്‍ നമ്മളില്‍ പലരും കളിക്കുന്നതിനിടയില്‍ സോപ്പ് ”കുമിളകള്‍”പറത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. വായുവില്‍ ഈ വലുതും ചെറുതുമായ അര്‍ദ്ധസുതാര്യ ഗോളങ്ങള്‍ തിളങ്ങുകയും ഒഴുകിനടക്കുകയും ചെയ്യുന്നതു കാണുന്നത് ഒരു ഉത്സവം ആയിരുന്നു. മനംമയക്കുന്ന ഈ ”കുമിളകള്‍” മനോഹരമാണെന്നു മാത്രമല്ല ജീവിതമെന്ന ഈ ഹ്രസ്വകാല അനിശ്ചിതത്വത്തെക്കുറിച്ചും അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ചില സമയങ്ങളില്‍ നാം ജീവിക്കുന്നത് ഒരു ”കുമിള’യിലാണെന്ന് നമുക്ക് തോന്നിപ്പോകും. ജീവിത ഓട്ടം പൂര്‍ത്തിയാക്കാനോ അല്ലെങ്കില്‍ വിജയിക്കാനോ എന്താണ് വേണ്ടതെന്ന് നമുക്ക് ഉറപ്പില്ലാതെ നാം നിന്നുപോകും. നമുക്ക് അങ്ങനെ തോന്നുമ്പോള്‍, യേശുവില്‍ ഒരിക്കലും നമ്മുടെ വിധിയെക്കുറിച്ച് നാം അനിശ്ചിതത്വത്തിലല്ല എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. ദൈവമക്കളെന്ന നിലയില്‍, അവന്റെ രാജ്യത്തില്‍ നമ്മുടെ സ്ഥാനം സുരക്ഷിതമാണ് (യോഹന്നാന്‍ 14:3). നമ്മുടെ ജീവിതം പടുത്തുയര്‍ത്തിയ ”മൂലക്കല്ലായി” യേശുവിനെ തിരഞ്ഞെടുത്തവനില്‍ നിന്നാണ് നമ്മുടെ ആത്മവിശ്വാസം പ്രവഹിക്കുന്നത്. ദൈവാത്മാവിനാല്‍ നിറയപ്പെട്ട – ദൈവം നമ്മെ സൃഷ്ടിച്ച ഉദ്ദേശ്യത്തിനനുസരിച്ച് ദൈവജനമാകാന്‍ കഴിവുള്ളവരായ – ”ജീവനുള്ള കല്ലുകളായി” അവന്‍ നമ്മെ തിരഞ്ഞെടുത്തു (1 പത്രൊസ് 2:5-6).

ക്രിസ്തുവില്‍ നാം പ്രത്യാശിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാണ് (വാ. 6). ‘[നമ്മള്‍] വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു” ( വാ. 9) .

യേശുവിന്റെ കാഴ്ചയില്‍ നാം ”കുമിളയില്‍” അല്ല. നാം വിലയേറിയവരും പ്രിയപ്പെട്ടവരുമാണ് (വാ. 4).