നിയമപ്രകാരം ജീവിയ്ക്കുന്ന സത്യസന്ധനായ മനുഷ്യന് ഒരു ശബ്ദ തപാൽ ലഭിച്ചു, അതിൽ, “ഇത് അധികാരി _______ പോലീസ് വകുപ്പിൽനിന്നുമാകുന്നു. ദയവായി ഈ നമ്പരിൽ വിളിക്കുക.” ഉടനെ, അയാൾ ആകുലപ്പെടുവാൻ തുടങ്ങി – ഏതെങ്കിലും തരത്തിൽ താൻ എന്തെങ്കിലും തെറ്റു ചെയ്തുകാണുമെന്ന് ഭയപ്പെട്ടു. താൻ തിരിച്ചു വിളിക്കുവാൻ ഭയപ്പെട്ട്, സാദ്ധ്യമായ സംഭവങ്ങളുടെ സങ്കലപ്പ പരമ്പരയിൽ ചിലവഴിച്ച് നിദ്രാവിഹീന രാവുകളാക്കുകപോലും ചെയ്തു —താൻ ഏതോ കുഴപ്പത്തിൽ പെട്ടിരിയ്ക്കുന്നു എന്ന് ആകുലപ്പെട്ടു. ആ അധികാരി ഒരിയ്ക്കലും തിരിച്ചു വിളിച്ചില്ല, എന്നാൽ ആകുലതയിൽ നിന്ന് കരകയറാൻ ആഴ്ചകളെടുത്തു.
യേശു ആകുലതയെക്കുറിച്ച് ചിന്താ കർഷകമായ ഒരു ചോദ്യം ചോദിച്ചു: വിചാരപ്പെടുന്നതിനാൽ നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യത്തോട് ഒരു മണിക്കൂറെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? (മത്തായി 6:27)
ഒരുപക്ഷെ ഇത് നമ്മുടെ ആകുലപ്പെടുത്തുന്ന പ്രവണതയെക്കുറിച്ച് പുനർചിന്തനത്തിന് സഹായിച്ചേക്കാം, എന്നാൽ ആകുലചിത്തരാകുന്ന സാഹചര്യങ്ങളിൽ അത് നമ്മെ സഹായിക്കുകയില്ല എന്ന് ഓർമ്മിപ്പിയ്ക്കുന്നു. പ്രശ്നങ്ങൾ നമ്മുടെ ചക്രവാളത്തിൽ ആകുമ്പോൾ, താഴെപ്പറയുന്ന രണ്ടു-കാൽവയ്പ് സമീപനം നമുക്കു ശ്രമിയ്ക്കാവുന്നതാകുന്നു: നടപടി സ്വീകരിയ്ക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുക. നമുക്ക് പ്രശ്നത്തെ തിരസ്കരിക്കുവാൻ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമെങ്കിൽ, നമുക്ക് ആ വഴി പരിശ്രമിക്കാം. നമുക്ക് മുന്നോട്ടു പോകാൻ നമ്മെ നയിക്കേണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. എന്നാൽ നമുക്കു ചെയ്യുവാൻ ഒന്നുമില്ലാത്ത സാഹചര്യം വരാം, ദൈവം അത്തരമൊരു അസാധാരണ സാഹചര്യത്തിൽ എത്തിപെടുകയില്ലയെന്നു നമുക്ക് ആശ്വവസിയ്ക്കാം. താൻ എപ്പോഴും നമുക്കുവേണ്ടി പ്രവൃത്തിയ്ക്കും. നമുക്കു എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ തന്നിലേയ്ക്ക് വിശ്വാസത്തോടും ഉറപ്പോടുംകൂടി ഭരമേല്പിക്കാം.
ആകുലപ്പെടാനുള്ള സമയമാണെന്ന് തോന്നുമ്പോൾ, നമുക്ക് ദാവീദ് രാജാവ് തന്റേതായ പ്രതിബന്ധങ്ങളിലും ആകുലതകളിലുള്ള പങ്കു അഭിമുഖീകരിച്ചുകൊണ്ട് ഉപസംഹരിക്കുന്നതു പോലെ: “നിന്റെ ഭാരം യഹോവയുടെ മേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും” (സങ്കീർത്തനം 55:22) എന്നുള്ള തന്റെ പ്രചോദിപ്പിയ്ക്കുന്ന വാക്കുകളിലേയ്ക്ക് തിരിയാം. ഇത് ആകുലതയ്ക്കുള്ള എത്ര വലിയ പോംവഴിയാകുന്നു!
ദൈവത്തെ ഏല്പിക്കുവാൻ ഇന്ന് എന്ത് ആകുലമാണ് നിങ്ങൾക്കുള്ളത്?