പ്രഥമ ആഫ്രിക്ക – അമേരിക്കക്കാരനായ അമേരിക്കയുടെ രാഷ്ടപതിയുടെ ഉൽഘാടനം ഛായാഗ്രഹകൻ വിദൂരദർശിനിയ്ക്കുവേണ്ടി പകർത്തിക്കൊണ്ടിരുന്നപ്പോൾ, ചരിത്ര സംഭവത്തിന് സക്ഷ്യംവഹിയ്ക്കാൻ കൂടിവന്ന ഏകദേശം രണ്ട് ദശലക്ഷം വരുന്ന അതിബൃഹത്തായ ആളുകളുടെ പരിദർശനം ഛായാഗ്രഹണി പ്രദർശിപ്പിച്ചു. സി ബി എസ് വാർത്താ ലേഖകൻ ബോബ് ഷെയിഫെർ അഭിപ്രായപ്പെട്ടത്, “ഈ പ്രദർശനത്തിലെ താരം ദൃശ്യം പകർത്തലാണ്” എന്ന്. മറ്റൊന്നിനും സാദ്ധ്യമാകുമായിരുന്നില്ല ലിങ്കൺ സ്മാരകം മുതൽ ക്യാപ്പിറ്റോൾ വരെ തിങ്ങിനിറഞ്ഞിരുന്ന പുരുഷാരത്തെ പിടിച്ചെടുക്കുവാൻ.
തിരുവെഴുത്ത് യേശുവിലുള്ള വിശ്വാസത്തിലൂടെ ഐക്യമത്യപ്പെട്ട നമുക്ക് അല്പംകൂടി വലിയ പുരുഷാരത്തിന്റെ ഒരു ക്ഷണദർശനം നല്കുന്നു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേയ്ക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതി (1 പത്രൊസ് 2:9) എന്നത്.
ഇത് ഒരു വിശേഷാവകാശമുള്ള കുറച്ചാളുകളുടെ ചിത്രമല്ല, മറിച്ച് “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ വിലയ്ക്ക് വാങ്ങപ്പെട്ടവരുടേതാകുന്നു” (വെളിപ്പാട് 5:9). ഇന്ന് നാം ഭൂഗോളം മുഴുവനും ചിതറിപ്പാർക്കുകയും യേശുവിനോടുള്ള ഭക്തികൊണ്ട് അനേകർ ഒറ്റപ്പെടുകയും ക്ലേശിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവവചനത്തിന്റെ കുഴൽക്കണ്ണാടിച്ചില്ലിലൂടെയുള്ള ദൃശ്യ പകർപ്പിൽ നമ്മെ വീണ്ടെടുത്ത് തന്റെ സ്വന്തമാക്കിയ ഒരുവനെ ബഹുമാനിയ്ക്കുവാൻ ഒരുമിച്ചു നിൽക്കുന്നവരായ നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും നമുക്കു കാണാം.
നമുക്ക് നമ്മെ അന്ധകാരത്തിൽനിന്ന് അത്ഭുതപ്രകാശത്തിലേക്ക് കൊണ്ടുവന്നവനെ സ്തുതിയ്ക്കുന്നതിന് ഒന്നിച്ചു കൂടാം!
ദൈവത്തെ സ്തുതിയ്ക്കുവാൻ എന്താകുന്നു നിങ്ങൾക്കുള്ളത്?