വിദേശത്തെ ഒരു തെരുവിൽ, ദൃഢശരീരമുള്ള ഒരു അപരിചിതൻ എന്നെയും എന്റെ ഭാര്യയെയും സമീപിച്ചപ്പോൾ, ഞങ്ങൾ ഭയപരവശരായി പിൻവലിഞ്ഞു. ഞങ്ങളുടെ അവധിക്കാലം മോശമായിരുന്നു; ഞങ്ങൾ പലപ്പോഴും ആക്രോശിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും അപഹരിക്കപ്പെടുകയും ചെയ്തു. ഞങ്ങൾ വീണ്ടും തരം താഴ്ത്തപ്പെടുകയാണോ? എന്നാൽ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട്, തന്റെ നഗരത്തിന്റെ ഏറ്റവും മികച്ച വീക്ഷണം എവിടെ ലഭ്യമാകുമെന്ന് ഞങ്ങളെ കാണിക്കുവാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. തദനന്തരം, അവൻ ഞങ്ങൾക്ക് ഒരു ചോക്ലേറ്റ് ബാർ നൽകി, പുഞ്ചിരിച്ചു, പിരിഞ്ഞു പോയി. ആ ചെറിയ പ്രകടനം ഞങ്ങളുടെ ദിവസത്തെ പുനർജ്ജീവിപ്പിച്ചു – മുഴുവൻ പര്യടനത്തെയും രക്ഷിച്ചു. ഇത് ഞങ്ങളിൽ ആ മനുഷ്യനോടും ഞങ്ങളെ ഉത്സാഹപ്പെടുത്തിയ ദൈവത്തോടുമുള്ള കൃതജ്ഞത ഉളവാക്കി.
രണ്ടു അപരിചിതരുടെ അടുക്കലേയ്ക്ക്, എത്തുവാൻ ആ മനുഷ്യനെ പ്രചോദിപ്പിച്ചതെന്താണ്? താൻ ചോക്ലേറ്റ് നൽകി ആരെയെങ്കിലും സന്തോഷിപ്പിക്കേണ്ടതിന്, അന്വേഷിച്ച്, അതുമായി താൻ ദിവസം മുഴുവൻ സഞ്ചരിച്ചിരുന്നോ?
ഏറ്റവും ചെറിയ പ്രവൃത്തിയിലൂടെ ഏറ്റവും വലിയ പുഞ്ചിരി സമ്മാനിക്കുവാൻ കഴിയുന്നത് എത്ര അതിശയകരമാണ് – ഒരുപക്ഷേ, ആരെങ്കിലും ദൈവത്തോട് നേരിട്ട്. സത്പ്രവൃത്തികൾ ചെയ്യുന്നതിന്റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നു (യാക്കോബ് 2:17, 24). ഇത് ഒരു ആഹ്വാനം പോലെ തോന്നുന്നുവെങ്കിൽ, ഈ വിധ പ്രവൃത്തികൾ ചെയ്യുവാൻ ദൈവം നമ്മെ പ്രാപ്തരാക്കുക മാത്രമല്ല, ” നാം അവയെ അനുഷ്ഠിക്കേണ്ടതിന്, നമുക്കുവേണ്ടി അവയെ മുൻകരുതിയിരിക്കുന്നു.” (എഫേസ്യർ 2:10).
ഒരു പക്ഷേ, വാക്കിനാൽ ഇന്നു പ്രോത്സാഹനം ആവശ്യമുള്ള ഒരാളെ, നാം ‘അങ്ങോട്ടു ഇടിച്ചുകയറേണ്ടതിന്’ ദൈവം നമുക്കായി സജ്ജമാക്കിയിട്ടുണ്ട് അഥവാ, ഒരു സഹായഹസ്തം നീട്ടേണ്ടതിന് നമുക്ക് അവസരം നൽകിയിരിക്കുന്നു. അനുസരണയോടെ പ്രതികരിക്കുക എന്നത് മാത്രമാണ് നാം ചെയ്യേണ്ടത്.
കർത്താവേ, ഞാൻ അനുസരണത്തോടെ പ്രതികരിക്കുന്നതിനും നീ എന്നെ സ്നേഹിച്ചതുപോലെ നിന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും സാദ്ധ്യമാക്കേണമേ.