ഏണസ്റ്റ് ഹെമിംഗ്വേയോട്, ആറ് വാക്കുകളിൽ ഒരു ശ്രദ്ധേയമായ കഥ എഴുതുവാൻ കഴിയുമോയെന്ന് ചോദിച്ചു. അതിന് അദ്ദേഹത്തിന്‍റെ പ്രതികരണം: “വില്പനയ്ക്ക്: ശിശുവിന്‍റെ ഷൂസ്. ഒരിക്കലും ധരിച്ചിട്ടില്ല.” എന്നായിരുന്നു. ഹെമിംഗ്വേയുടെ കഥ വളരെ ശക്തമാണ്, കാരണം അത് വിശദാംശങ്ങൾ പൂരിപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആരോഗ്യവാനായ ഒരു കുട്ടിയ്ക്ക് ചെരിപ്പുകൾ ആവശ്യമില്ലേ? അതോ ദൈവത്തിന്‍റെ ആഴമേറിയ സ്നേഹവും ആശ്വാസവും ആവശ്യമായി വരുന്ന ദാരുണമായ ഒരു നഷ്ടം സംഭവിച്ചിട്ടുണ്ടോ?

ഏറ്റവും മികച്ച കഥകൾ നമ്മുടെ ഭാവനയെ, കലുഷിതമാക്കുന്നു. ആയതിനാൽ രചിക്കപ്പെട്ടതിൽ ഏറ്റവും ശ്രേഷ്ഠമായ കഥ സർഗ്ഗാത്മകതയുടെ അഗ്നി ആളിക്കത്തിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല. ദൈവത്തിന്‍റെ കഥയ്ക്ക് ഒരു കേന്ദ്ര പദ്ധതിയുണ്ട്. ദൈവം എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. നാം (മാനവ കുലം) പാപത്തിൽ വീണു. നമ്മുടെ പാപങ്ങളിൽനിന്നും നമ്മെ രക്ഷിക്കുവാൻ യേശുക്രിസ്തു ഭൂമിയിലേയ്ക്കു വന്നു; മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇപ്പോൾ നാം അവന്‍റെ മടങ്ങിവരവും സകലത്തിന്‍റെയും പുനഃസ്ഥാപനവും കാത്തിരിക്കുകയാണ്.

സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ചും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയുന്ന നാം, ഇപ്പോൾ എപ്രകാരം ജീവിക്കണം? യേശു തന്‍റെ മുഴുവൻ സൃഷ്ടികളെയും തിന്മയുടെ ഹസ്തങ്ങളിൽ നിന്ന് പുനഃസ്ഥാപിക്കുകയാണെങ്കിൽ, നാം നിശ്ചയമായും “ഇരുട്ടിന്‍റെ പ്രവൃത്തികളെ ഉപേക്ഷിക്കുകയും വെളിച്ചത്തിന്‍റെ ആയുധവർഗ്ഗം ധരിക്കുകയും” വേണം (റോമർ 13:12). ദൈവശക്തിയാൽ പാപത്തിൽനിന്നു പിന്തിരിയുന്നതും ദൈവത്തേയും മറ്റുള്ളവരെയും സ്നേഹിക്കുകയെന്ന തിരഞ്ഞെടുപ്പും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു (വാ 8-10).

യേശുവിനോട് ചേർന്ന്,  തിൻമയ്ക്കെതിരെ പോരാടുന്നതിനുള്ള നിർദ്ദിഷ്ട മാർഗ്ഗങ്ങൾ, എന്തെല്ലാം വരങ്ങൾ നമുക്കുണ്ട്, നാം കാണുന്ന ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ ആശ്രയിച്ചായിരിക്കും. നമുക്ക് നമ്മുടെ ഭാവനയെ ഉപയോഗിച്ച് ചുറ്റും വീക്ഷിക്കാം. മുറിവേറ്റവരേയും വിലപിക്കുന്നവരേയും അന്വേഷിക്കുകയും അവരിലേയ്ക്ക് അവൻ നയിക്കുന്നതുപോലെ ദൈവീക നീതിയും സ്നേഹവും ആശ്വാസവും വ്യാപിപ്പിക്കുകയും ചെയ്യാം.