എന്റെ ജീവിതം പലപ്പോഴും ഉന്മത്തവും ഊര്ജ്ജസ്വലവും ആയി അനുഭവപ്പെടുന്നു. ഞാൻ ഒരു ഉത്തരവാദിത്തത്തിൽ നിന്നും അടുത്തതിലേയ്ക്കും, തിരികെ ഫോൺ വിളിച്ചും, എന്റെ മടക്കയാത്രയിൽ ചെയ്യേണ്ടതായ കാര്യങ്ങളുടെ അനന്തമായ പട്ടികയിലെ കാര്യങ്ങൾ പരിശോധിച്ചും പോരുന്നു. ഒരു ഞായറാഴ്ച, തീർത്തും ക്ഷീണിതയായ ഞാൻ വീടിന്റെ പിന്നിലെ തൂക്കുമഞ്ചത്തിലേയ്ക്കു കുഴഞ്ഞു വീണു. എന്റെ ഫോണും മക്കളും, ഭർത്താവുമെല്ലാം വീടിന്റെ ഉള്ളിൽ ആയിരുന്നു. ചിലനിമിഷങ്ങൾ ഇരിക്കുവാൻ ഞാൻ ആദ്യം തീരുമാനിച്ചു, പക്ഷേ ശ്രദ്ധയകറ്റാനാകാത്ത ശാന്തതയിൽ കൂടുതൽ നേരം അവിടെ ചുറ്റികറങ്ങുവാൻ എന്നെ ക്ഷണിച്ച, ചില കാര്യങ്ങൾ ഞാൻ നിരീക്ഷിക്കുവാനാരംഭിച്ചു. തൂക്കുമഞ്ചത്തിന്റെ കര്ക്കശധ്വനി സാവധാനം ആടുന്നതും, കര്പ്പൂരവള്ളിയിലെ തേനീച്ചയുടെ മൂളൽ ശബ്ദം, ഒരു പറവയുടെ ചിറകടി ശബ്ദം എന്നിവ ഞാൻ കേട്ടു. ആകാശം നല്ല പ്രകാശിതമായ നീല നിറത്തിലും കാറ്റടിച്ചു നീങ്ങുന്ന മേഘങ്ങളും കണ്ടു.
ദൈവം ഉണ്ടാക്കിയ എല്ലാറ്റിനെയും കണ്ടതിന്റെ പ്രതികരണം എന്നോണം ഞാൻ കണ്ണുനീർ വാർത്തു. എന്റെ കാഴ്ചയെത്തുന്നതും കേൾക്കുവാൻ കഴിയുന്നതുമായ ദൂരത്തിലും ഉണ്ടായിരുന്ന അതിശയകരമായ പലതും കാണുവാൻ, ഞാൻ കുറേനേരം മന്ദഗതിയിലായിരുന്നപ്പോൾ, ദൈവത്തിന്റെ സൃഷ്ടിപരമായ ശക്തിയോടുള്ള നന്ദിസൂചകമായി ആരാധനയ്ക്ക് ഞാൻ പ്രേരിതനായി. സങ്കീർത്തനം 104- ന്റെ എഴുത്തുകാരനും സമാനമായ വിധത്തിൽ ദൈവത്തിന്റെ കരവിരുതിനാൽ താഴ്മയുള്ളവനായ് രേഖപ്പെടുത്തി, “ഭൂമിക്കു തന്റെ കൈകളുടെ ഫലത്താൽ തൃപ്തി വരുന്നു” (വാക്യം 13 ).
ഒരു ധൃതഗതിയിലുള്ള ജീവിതമദ്ധ്യേ, ഒരു ശാന്തമായ നിമിഷത്തിന് നമ്മെ ദൈവീകസൃഷ്ടിപരമായ കഴിവിനെക്കുറിച്ച് ഓർമ്മിപ്പിക്കുവാൻ സാധിക്കും! തന്റെ ശക്തിയുടെയും ആർദ്രതയുടെയും തെളിവിനാൽ അവൻ നമ്മെ ചുറ്റിയിരിക്കുന്നു. അവൻ ഉന്നത പർവ്വതങ്ങളെയും പക്ഷികൾക്കായ് വൃക്ഷചില്ലകളും ഉണ്ടാക്കി. “ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു” (വാക്യം 24).
ദൈവത്തിന്റെ സൃഷ്ടിപ്പിൻശക്തിയാൽ നാം ചുറ്റപ്പെട്ടിരിക്കുന്നു.