ന്യൂയോർക്ക് സിറ്റിയിലേയ്ക്കുള്ള ഒരു സമീപകാല യാത്രയിൽ, ഞാനും ഭാര്യയും മഞ്ഞുള്ള വൈകുന്നേരത്തെ ധൈര്യമായി നേരിടുവാൻ ഞങ്ങളുടെ ഹോട്ടലിൽ നിന്ന് മൂന്ന് മൈൽ ദൂരെയുള്ള ഒരു ക്യൂബൻ റെസ്റ്റോറന്റിലേയ്ക്ക് പോകുന്നതിനായ്, ഒരു ടാക്സി വാടകയ്ക്ക് എടുക്കുവാൻ ആഗ്രഹിച്ചു. ഞങ്ങളുടെ ഹോട്ടലിൽ നിന്നും. ടാക്സി സേവനത്തിന്റെ ആപ്ലിക്കേഷനിൽ വിശദാംശങ്ങൾ നൽകിയതിന് ശേഷം, ഞങ്ങളുടെ ഹ്രസ്വ ഉല്ലാസയാത്രയുടെ വില സ്ക്രീനിൽ വെളിപ്പെട്ടപ്പോൾ, ഞാൻ നെടുവീർപ്പിട്ടു, കാരണം തുക, 1,547.26 ഡോളർ ആയിരുന്നു. ഞെട്ടലിൽ നിന്ന് മോചിതനായശേഷം, എനിക്കു മനസ്സിലായി നൂറുകണക്കിന് മൈൽ അകലെയുള്ള എന്റെ വീട്ടിലേയ്ക്കു പോകുന്നതിനാണ് അബദ്ധത്തിൽ ഞാൻ അപേക്ഷിച്ചതെന്ന്!
തെറ്റായ വിവരങ്ങളോടുകൂടെയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ, ദുരന്തഫലങ്ങളാൽ ആയിരിക്കും നിങ്ങൾ അവസാനിക്കുന്നത്. എപ്പോഴും . അതുകൊണ്ടാണ്, സദൃശവാക്യങ്ങൾ നമ്മെ പ്രബോധിപ്പിക്കുന്നത്, “നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാന വചനങ്ങൾക്കും സമർപ്പിക്ക”- ദൈവത്തിന്റെ ജ്ഞാനം (സദൃശവാക്യങ്ങൾ 23:12). മറിച്ച്, ഭോഷന്മാരിൽ നിന്നോ, തങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ ജ്ഞാനം ഉണ്ടെന്നു ഭാവിക്കുന്നവരിൽ നിന്നോ, ദൈവത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നവരിൽ നിന്നോ, ഉപദേശം തേടുന്നവർ കഷ്ടതകളിലായിത്തീരുകയും ചെയ്യുന്നു. അവർ “. . . വിവേകപൂർണ്ണമായ വാക്കുകളെ പരിഹസിക്കുകയും “നമ്മെ വഞ്ചനാപരമായ ഉപദേശങ്ങളാൽ നമ്മെ വഴിതെറ്റിക്കുകയും, ചതിക്കുകയും ചെയ്യും (വാക്യം 9).
പകരം, നമ്മുടെ “അറിവിന്റെ വചനങ്ങൾക്കു ചെവികൊടുക്കു” (വാക്യം 12). നമുക്ക് ഹൃദയം തുറന്ന് വ്യക്തവും പ്രത്യാശനിർഭരവുമായ ദൈവത്തിന്റെ വിമോചന ഉപദേശവും സ്വീകരിക്കുകയും ചെയ്യാം. ദൈവത്തിൻറെ ആഴമായ വഴികളെ അറിയാവുന്നവരെ ശ്രദ്ധിക്കുമ്പോൾ, അവർ ദിവ്യജ്ഞാനത്തെ സ്വീകരിക്കുവാനും പിൻപറ്റുവാനും നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെ ജ്ഞാനം ഒരിക്കലും നമ്മെ വഴിതെറ്റിക്കുകയില്ല, എന്നാൽ എപ്പോഴും നമ്മെ പ്രോത്സാഹിപ്പിക്കുകയും, ജീവനിലേയ്ക്കും പൂർണ്ണതയിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.
ഒരു ഭോഷന്റെ ജ്ഞാനം എല്ലായ്പ്പോഴും നിശ്ചലാന്ത്യത്തിൽ പര്യവസാനിക്കുന്നു, എന്നാൽ ദൈവീകജ്ഞാനം എല്ലായ്പ്പോഴും നവചക്രവാളങ്ങൾ തുറന്നു നൽകുന്നു.