ലോകത്തിലെ മറ്റെല്ലാ നഗരങ്ങളിലുമെന്നപോലെ, പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലും ആളുകള്‍ ഭവനരഹിതരായവരുടെ സഹായത്തിന് അവര്‍ പാര്‍ക്കുന്നിടത്ത് എത്താറുണ്ട്. വെള്ളം കയറാത്ത ബാഗുകളിലാക്കിയ വസ്ത്രങ്ങള്‍, തെരുവില്‍ ജീവിക്കുന്നവര്‍ക്ക് എടുക്കാന്‍ പാകത്തിന് അവര്‍ കിടക്കുന്ന സ്ഥലത്തെ വേലികളില്‍ തൂക്കിയിടും. ‘ഞാന്‍ കളഞ്ഞുപോയതല്ല; നിങ്ങള്‍ക്ക് തണുക്കുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്’ എന്ന് ബാഗിന്റെ പുറത്ത് എഴുതിയിരിക്കും. ഈ ശ്രമം ഭവനരഹിതര്‍ക്ക് ചുടു പകരുക മാത്രമല്ല, അവരുടെ ഇടയിലെ ആവശ്യക്കാരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തിലുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.
ദരിദ്രരെ കരുതേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിള്‍ ഊന്നിപ്പറയുകയും അവരുടെ മുമ്പില്‍ ‘കൈ തുറക്കാന്‍’ നമ്മോട് കല്പിക്കുകയും ചെയ്യുന്നു (ആവര്‍ത്തനം 15:11). ദരിദ്രരുടെ കഷ്ടപ്പാടുകളില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കാനും നമ്മുടെ സ്രോതസുകളെ പങ്കിടാതെ മുറുകെപ്പിടിക്കാനും നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും നാം എല്ലായ്പ്പോഴും ആവശ്യത്തിലിരിക്കുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനും ‘വ്യസന ഹൃദയത്തോടെ’ അല്ല (വാ. 10) ഔദാര്യ മനസോടെ അവരോട് പ്രതികരിക്കാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. ദരിദ്രര്‍ക്കു കൊടുക്കുന്നതിലൂടെ നാം സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന സമ്പത്ത് സ്വരൂപിക്കുകയാണെന്ന് യേശു പറയുന്നു (ലൂക്കൊസ് 12:33).
നമ്മുടെ ഔദാര്യത്തെ ദൈവമല്ലാതെ മറ്റാരും തിരിച്ചറിഞ്ഞു എന്നു വരില്ല. എങ്കിലും നാം സൗജന്യമായി നല്കുമ്പോള്, നാം നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നല്കുമ്പോള് നമുക്കുണ്ടാകണമെന്ന് ദൈവമാഗ്രഹിക്കുന്ന സന്തോഷം നാം അനുഭവിക്കുകയും കൂടി ചെയ്യുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പാതയില്‍ നീ കൊണ്ടുവരുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി തുറന്ന കണ്ണുകളും തുറന്ന കരങ്ങളും ഉള്ളവരായിരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ.
ഔദാര്യം ദൈവത്തിന്റെ സ്നേഹമസൃണവും വിശ്വസ്തവുമായ ദാനത്തിലുള്ള ഉറപ്പ് പ്രദര്‍ശിപ്പിക്കുന്നു.