എന്റെ ഒരു സ്‌നേഹിത – അതെന്റെ കൗണ്‍സിലര്‍ ആണ് – ഒരു കടലാസ്സില്‍ ഒരാളിന്റെ രേഖാരൂപം വരച്ചു. അവളതിന് ‘സ്വകാര്യ വ്യക്തിത്വം’ എന്ന് പേര് കൊടുത്തു. തുടര്‍ന്ന് ആ ചിത്രത്തേക്കാളും അരയിഞ്ചു വലുതായി മറ്റൊരു ഔട്ട്‌ലൈന്‍ വരച്ചു. അതിന് ‘പരസ്യ വ്യക്തിത്വം’ എന്ന് പേരിട്ടു. ഈ രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം – സ്വകാര്യ, പരസ്യ വ്യക്തിത്വങ്ങള്‍ക്കിടയിലുള്ളത് – നമ്മുടെ ആര്‍ജ്ജവത്വത്തിന്റെ അളവിനെ പ്രതിനിധീകരിക്കുന്നു.

അവളുടെ പാഠത്തിനു മുമ്പില്‍ ഞാന്‍ ഒന്ന് നിന്നിട്ടു ചിന്തിച്ചു. ‘സ്വകാര്യമായി ഞാന്‍ ആയിരിക്കുന്ന ആ വ്യക്തിത്വം തന്നെയാണോ പരസ്യമായി ഞാന്‍ പ്രദര്‍ശിപ്പിക്കുന്നത്?’

യേശുവിനെപ്പോലെ തന്റെ ഉപദേശത്തില്‍ സ്‌നേഹവും ശിക്ഷണവും നെയ്തു ചേര്‍ത്തുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് എഴുത്തുകളെഴുതി. ഈ എഴുത്തിന്റെ അവസാന ഭാഗത്ത് (2 കൊരിന്ത്യര്‍) ‘അവന്റെ ലേഖനങ്ങളുടെ ഘനവും ഊറ്റവും ഉള്ളവ തന്നേ, ശരീര സന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ’ (10:10) എന്നു പറഞ്ഞു തന്റെ ആര്‍ജ്ജവത്വത്തെ ചോദ്യം ചെയ്തവരെ അഭിസംബോധന ചെയുന്നു.

ഈ വിമര്‍ശകര്‍ ശ്രോതാക്കളില്‍ നിന്നു പണം പിടുങ്ങുന്നതിനായി പ്രസംഗ ചാതുര്യം ഉപയോഗിക്കുന്നു. പൗലൊസിനു വിദ്യാഭ്യാസ മികവ് ഉണ്ടെങ്കിലും അവന്‍ ലളിതമായും വ്യക്തമായും ആണ് സംസാരിച്ചിരുന്നത്. ‘എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണ വാക്കുകളാലല്ല’ എന്ന് ഒരു മുന്‍ ലേഖനത്തില്‍ അവന്‍ എഴുതി, മറിച്ച് ‘ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നത്’ (1 കൊരിന്ത്യര്‍ 2:4). ഒരു പില്‍ക്കാല ലേഖനത്തില്‍ അവന്റെ ആര്‍ജ്ജവം വെളിപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്: ‘അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ
അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്ന് അങ്ങനത്തവന്‍ നിരൂപിക്കട്ടെ’ (2 കൊരിന്ത്യര്‍ 10:11).

പൗലൊസ് സ്വകാര്യമായി ആരായിരുന്നോ അതേ വ്യക്തിയായിരുന്നു പരസ്യമായും. നമ്മുടെ അവസ്ഥ എങ്ങനെയാണ്?