എന്റെ മക്കള്‍ ആവേശഭരിതരായിരുന്നുവെങ്കിലും ഞാന്‍ അസ്വസ്ഥനായിരുന്നു. ഒരു അവധിക്കാലത്ത്, ഞങ്ങള്‍ ഒരു അക്വേറിയം സന്ദര്‍ശിച്ചു. അവിടെ പ്രത്യേക ടാങ്കില്‍ സൂക്ഷിച്ചിരുന്ന ചെറിയ സ്രാവുകളെ ആളുകള്‍ക്ക് ഓമനിക്കാന്‍ കഴിയുമായിരുന്നു. ഈ ജീവികള്‍ എപ്പോഴെങ്കിലും വിരലില്‍ കടിച്ചിട്ടുണ്ടോയെന്ന് അവിടെ കണ്ട സൂക്ഷിപ്പുകാരിയോട് ഞാന്‍ ചോദിച്ചു, അവള്‍ വിശദീകരിച്ചത്, സ്രാവുകള്‍ക്ക് കുറച്ചു മുമ്പാണ് ഭക്ഷണം നല്‍കിയത്. പിന്നീട് അധികം ഭക്ഷണം നല്‍കി. അവയ്ക്ക് വിശപ്പില്ലാത്തതിനാല്‍ അവ കടിക്കുകയില്ല.

സ്രാവിനെ ഓമനിക്കുന്നതിനെക്കുറിച്ചു ഞാന്‍ പഠിച്ച കാര്യം സദൃശവാക്യങ്ങള്‍ അനുസരിച്ച് അര്‍ത്ഥവത്തായിരുന്നു: ‘തിന്നു തൃപ്തനായവന്‍ തേന്‍കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പ്പുളളതൊക്കെയും മധുരം’ (സദൃശവാക്യങ്ങള്‍ 27:7). വിശപ്പ് – ആ ഉള്ളിലെ ശൂന്യതാബോധം – തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമ്മുടെ വിവേചനാ ശക്തിയെ ബലഹീനമാക്കും. വയറു നിറയ്ക്കുന്ന എന്തിനും വേണ്ടി വഴിപ്പെടുന്നതില്‍ കുഴപ്പമില്ല എന്ന് അത് നമ്മെ ബോധ്യപ്പെടുത്തും – അത് മറ്റൊരുവന്റെ ഒരു ഭാഗം കടിച്ചെടുക്കുന്നതായാല്‍ പോലും.

നമ്മുടെ വിശപ്പിന്റെ കാരുണ്യത്തില്‍ ജീവിക്കുന്ന ജീവിതത്തിനപ്പുറമായി ചിലത് ദൈവം നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ നാം നിറയപ്പെടണമെന്ന് അവനാഗ്രഹിക്കുന്നു. അങ്ങനെ നാം ചെയ്യുന്നതെല്ലാം അവന്‍ നല്‍കുന്ന സമാധാനത്തില്‍ നിന്നും സ്ഥിരതയില്‍ നിന്നും ഒഴുകുന്നതായിരിക്കണമെന്നവന്‍ ആഗ്രഹിക്കുന്നു. നാം നിരുപാധികം സ്‌നേഹിക്കപ്പെടുന്നു എന്ന നിരന്തരമായ അവബോധം നമുക്ക് ആത്മവിശ്വാസം നല്‍കുന്നു. ജീവിതത്തിലെ ‘മധുരമുള്ള’ കാര്യങ്ങളെ – നേട്ടങ്ങള്‍, വസ്തുവകകള്‍, ബന്ധങ്ങള്‍ – പരിഗണിക്കുമ്പോള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാകാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.

യേശുവുമായുള്ള ബന്ധം മാത്രമേ യഥാര്‍ത്ഥ സംതൃപ്തി നല്‍കുകയുള്ളൂ. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ‘ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞു വരികയും’ (എഫെസ്യര്‍ 3:19) ചെയ്യേണ്ടതിന് നമുക്ക് വേണ്ടിയുള്ള അവന്റെ അളവറ്റ സ്‌നേഹം നമുക്ക് മുറകെപ്പിടിക്കാം.