‘ഒരു മരത്തിലേക്ക് നോക്കി അവ്യക്തമായ ഒരു പച്ചപ്പ് കാണുന്നതിനേക്കാള്‍ ഓരോ ഒറ്റയൊറ്റ ഇലയും കാണുന്നത് തീര്‍ച്ചയായും അതിശയകരമായിരിക്കും” എന്റെ ഡാഡി പറഞ്ഞു. അത് നന്നായിരിക്കും എന്നു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അന്നെനിക്കു പതിനെട്ടു വയസ്സായിരുന്നു. കണ്ണട ധരിക്കാനുള്ള എന്റെ പുതിയ ആവശ്യത്തെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും ഞാന്‍ കാര്യങ്ങളെ കണ്ട രീതിയെ അത് വ്യത്യാസപ്പെടുത്തി – അവ്യക്തതയെ അത് മനോഹരമാക്കി!

തിരുവചനം വായിക്കുമ്പോള്‍, കണ്ണടയില്ലാതെ വൃക്ഷങ്ങളെ നോക്കിയിരിക്കുന്നതുപോലെയാണ് ചില പുസ്തകങ്ങളെ ഞാന്‍ കാണുന്നത്. അതില്‍ കാണാന്‍ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. എങ്കിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ മുഷിപ്പനായി തോന്നിയിരുന്ന വേദഭാഗങ്ങള്‍ സൗന്ദര്യം വെളിപ്പെടുത്തി.

പുറപ്പാട് പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതെനിക്കു സംഭവിച്ചു. സമാഗമന കൂടാരം – യിസ്രായേല്‍ മക്കളുടെ ഇടയിലുള്ള അവന്റെ താല്‍ക്കാലിക നിവാസം – നിര്‍മ്മിക്കുന്നതിനുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഷിപ്പന്‍ വിശദശാംശങ്ങളുടെ മങ്ങലായി തോന്നും. എന്നാല്‍ നിലവിളക്കിന്റെ പണി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന 25-ാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ഞാന്‍ നിര്‍ത്തി. അത്, അതിന്റെ ചുവടും ശാഖകളും മുട്ടും ചവണകളും കരിന്തിരി പാത്രങ്ങളും പൂക്കളും ‘തങ്കം കൊണ്ട്’ അടിപ്പു പണിയായിരിക്കേണം (വാ.31). അതിന്റെ കപ്പുകള്‍ ‘ബദാം പൂ പോലെ’ ആയിരിക്കേണം (വാ. 34).

ബദാം വൃക്ഷം ഹൃദയഹാരിയാണ്. അതെ പ്രകൃതി ഭംഗിയെ ദൈവം തന്റെ സമാഗമന കൂടാരത്തിലേക്കു സന്നിവേശിപ്പിച്ചു!

പൗലൊസ് എഴുതി, ‘അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു’ (റോമjd] 1:20). ദൈവത്തിന്റെ മനോഹാരിത കാണുന്നതിന് ചിലപ്പോള്‍ നാം സൃഷ്ടിയിലേക്കു നോക്കണം, ഒപ്പം ബൈബിളിലെ രസകരമല്ലെന്നു തോന്നുന്ന ഭാഗങ്ങളിലേക്ക് ഒരു പുതിയ കണ്ണാടിയിലൂടെ നോക്കണം.