ഡിസ്കവര് മാസികയുടെ എഡിറ്റായ സ്റ്റീഫന്‍ കാസ്, തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ അദൃശ്യ വസ്തുക്കളില്‍ ചിലതിനെക്കുറിച്ചു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ന്യുയോര്‍ക്ക് സിറ്റിയിലെ തന്റെ ഓഫിസിലേക്ക് നടക്കുമ്പോള്‍ അദ്ദേഹം ചിന്തിച്ചു: ‘എനിക്ക് റേഡിയോ തരംഗങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകള്‍ ഭാഗം [അസംഖ്യം റേഡിയോ ടി.വി. ആന്റിനകള്‍ കൊണ്ട് നിറഞ്ഞ] നഗരത്തെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ഒരു കാലഡൈസ്കോപ്പിക് പ്രഭ കൊണ്ട് പ്രകാശപൂരിതമായേനെ.’ റേഡിയോ ടി.വി.സിഗ്നലുകള്‍, വൈ-ഫൈ, കാന്തിക മന്ധലത്താല് താന്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നദ്ദേഹം മനസ്സിലാക്കി.
എലീശയുടെ ബാല്യക്കാരന്‍ ഒരു പ്രഭാതത്തില്‍ മറ്റൊരു തരത്തിലുള്ള അദൃശ്യ യാഥാര്‍ത്ഥ്യത്തെക്കുറിച്ചു ഗ്രഹിച്ചു – അദൃശ്യമായ ആത്മീയലോകം. ഒരു പ്രഭാതത്തില്‍ അവന് ഉണര്‍ന്നപ്പോള്‍ താനും യജമാനനും അരാമ്യ സൈന്യത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നതായി അവന് കണ്ടു. അവന്റെ നോക്കെത്തും ദൂരംവരെ അശ്വാരൂഢരായ പടയാളികളെ അവന് കണ്ടു (2 രാജാക്കന്മാര് 6:15)! ബാല്യക്കാരന്‍ ഭയപ്പെട്ടു എങ്കിലും എലീശാ ഉറപ്പുള്ളവനായിരുന്നു. കാരണം തങ്ങളെ വലയം ചെയ്തിരിക്കുന്ന ദൂതസൈന്യത്തെ അവന് കണ്ടിരുന്നു. അവന് പറഞ്ഞു: ‘നമ്മോട് കൂടെയുള്ളവര്‍ അവരോടു കൂടെയുള്ളവരേക്കാള്‍ അധികം’ (വാ. 16). കര്‍ത്താവിന്റെ സംരക്ഷണം അവന് കാണാനും കര്‍ത്താവാണു കാര്യങ്ങളെ നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കാനും തക്കവണ്ണം അവന്റെ കണ്ണുകളെ തുറക്കാന്‍ എലീശാ യഹോവയോട് പ്രാര്‍ത്ഥിച്ചു (വാ. 17).
ശത്രു നിങ്ങളെ വലയം ചെയ്തിരിക്കുന്നതായും നിങ്ങള്‍ നിസ്സഹായ അവസ്ഥയിലാണെന്നും നിങ്ങള്‍ക്ക് തോന്നുന്നുവോ? ദൈവമാണു നിയന്ത്രിക്കുന്നതെന്നും നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നതെന്നും ഓര്‍മ്മിക്കുക. ‘നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവന് നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോട് കല്പിക്കും’ (സങ്കീര്‍ത്തനം 91:11).
ദൈവത്തിന്റെ പ്രകൃത്യാതീത സഹായത്തിലാശ്രയിക്കുന്നതിന് പഠിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? നിങ്ങള്‍ പ്രതിസന്ധികളെ നേരിടുന്ന വിധത്തില്‍ അതെങ്ങനെ മാറ്റംവരുത്തും?
ദൈവം നമ്മോടുകൂടെയും നമുക്കുവേണ്ടിയും ഉള്ളതിനാല്‍ ഭയപ്പെടരുത്.