എന്റെ ഭാര്യാമാതാവിന്റെ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ഉത്കണ്ഠാകുലമായ നിമിഷങ്ങളില്‍ അടിയന്തിര ചികിത്സ ലഭിക്കാന്‍ അവള്‍ക്ക് ഭാഗ്യം ലഭിച്ചു. പിന്നീട് ഡോക്ടര്‍ എന്നോട് പറഞ്ഞത്, കഠിന രോഗികളില്‍, ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനഞ്ചു മിനിറ്റിനുള്ളില്‍ ചികിത്സ ലഭിക്കുന്നവരില്‍ 33 ശതമാനം രക്ഷപെടുമെന്നാണ്. ആ സമയത്തിനു ശേഷം ചികിത്സ ലഭിക്കുന്നവരില്‍ 5 ശതമാനം മാത്രമേ രക്ഷപ്പെടൂ.

കഠിന രോഗം ബാധിച്ച യായിറോസിന്റെ മകളെ (അടിയന്തിര ചികിത്സ ആവശ്യമുള്ള ഒരാള്‍) സൗഖ്യമാക്കാന്‍ പോകുമ്പോള്‍ അചിന്ത്യമായ ഒരു കാര്യം യേശു ചെയ്തു: അവന്‍ തിരിഞ്ഞു നിന്നു (മര്‍ക്കൊസ് 5:30). തന്നെ തൊട്ടത് ആരെന്നറിയാന്‍ അവന്‍ നിന്നു എന്നിട്ട്് ആ സ്ത്രീയോടു സൗമ്യമായി സംസാരിച്ചു. യായിറോസ് എന്താണ് ചിന്തിച്ചുകൊണ്ടിരുന്നത് എന്നു നിങ്ങള്‍ക്ക് ഊഹിക്കാം: ‘ഇതിനൊന്നും സമയമില്ല, എന്റെ മകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്!’ അവന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു – യേശു കൂടുതല്‍ സമയം താമസിക്കയും അവന്റെ മകള്‍ മരിക്കയും ചെയ്തു (വാ. 35).

എന്നാല്‍ യേശു യായിറോസിന്റെ നേരെ തിരിഞ്ഞു അവനെ ധൈര്യപ്പെടുത്തി: ‘ഭയപ്പെടേണ്ട, വിശ്വസിക്ക മാത്രം ചെയ്ക’ (വാ.36). എന്നിട്ട് കാഴ്ചക്കാരുടെ പരിഹാസത്തെ ശാന്തമായി അവഗണിച്ചുകൊണ്ട് ക്രിസ്തു യായിറോസിന്റെ മകളോട് സംസാരിക്കുകയും അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തു! താന്‍ ഒരിക്കലും താമസിച്ചുപോകുന്നില്ല എന്നവന്‍ വെളിപ്പെടുത്തി. താന്‍ ആഗ്രഹിക്കുന്ന സമയത്തിന് തനിക്ക് ചെയ്യുവാന്‍ കഴിയുന്ന പ്രവൃത്തിയെ പരിമിതപ്പെടുത്തുവാന്‍ സമയത്തിനു കഴികയില്ല.

എത്രയോ പ്രാവശ്യം നാം യായിറോസിനെപ്പോലെ ചിന്തിച്ചിട്ടുണ്ട് – നാം പ്രതീക്ഷിക്കുന്ന കാര്യം ചെയ്യുന്നതില്‍ ദൈവം താമസിച്ചുപോയിരിക്കുന്നു എന്ന്. എന്നാല്‍ ദൈവത്തെ സംബന്ധിച്ച് അങ്ങനെയൊരു കാര്യമില്ല. നമ്മുടെ ജീവിതത്തില്‍ തന്റെ നല്ലതും കരുണാപൂര്‍വ്വമുള്ളതുമായ പ്രവൃത്തി നിവര്‍ത്തിക്കുന്നതില്‍ അവന്‍ ഒരിക്കലും താമസിക്കുന്നില്ല.