ബൊഗോട്ടയിലെ ദരിദ്ര മേഖലയില്‍ കുത്തനെയുള്ള തെരുവിന്റെ മുകളിലായിട്ടാണ് മാലിന്യം നീക്കം ചെയ്യുന്നയാളിന്റെ വീട് സ്ഥിതിചെയ്തിരുന്നത്. അത് ഒരു തരത്തിലും പ്രത്യേകതയുള്ളതായിരുന്നില്ല. എങ്കിലും കൊളംബിയയുടെ തലസ്ഥാനത്തുള്ള ആ വീട് 25,000 പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുടെ ആസ്ഥാനമായിരുന്നു-തന്റെ സമൂഹത്തിലെ ദരിദ്രരായ കുട്ടികള്‍ക്കുവേണ്ടി ജോസ് ആല്‍ബര്‍ട്ടോ ഗുട്ടിയറസ് ശേഖരിച്ച, മറ്റുള്ളവര്‍ എറിഞ്ഞുകളഞ്ഞ സാഹിത്യകൃതികളായിരുന്നു അവ.

വാരാന്ത്യത്തിലെ ‘ലൈബ്രറി സമയ’ത്ത് കുട്ടികള്‍ ആ വീട്ടിലേക്ക് ഇരച്ചു കയറി. പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞ ഓരോ മുറിയിലും കയറിയിറങ്ങുന്ന കുട്ടികളെ സംബന്ധിച്ച് അതു കേവലം സെനോര്‍ ജോസിന്റെ വീടായിരുന്നില്ല-വിലതീരാത്ത നിധിയായിരുന്നു.

ക്രിസ്തുവിന്റെ ഓരോ ശിഷ്യനെ സംബന്ധിച്ചും ഇതേ കാര്യം സത്യമാണ്. നാം വിലയില്ലാത്ത കളിമണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ടവരാണ്-പൊട്ടലുകള്‍കൊണ്ട് അലങ്കോലപ്പെട്ടവരും പെട്ടെന്നു തകരുന്നവരും. എങ്കിലും ദൈവം തന്റെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ നമ്മില്‍ പകര്‍ന്നിരിക്കുന്നു. ക്രിസ്തുവിന്റെ സുവാര്‍ത്ത, മുറിവേറ്റതും തകര്‍ന്നതുമായ ലോകത്തിന് എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ ശക്തീകരിക്കുന്നു. സാധാരണക്കാരും ദുര്‍ബ്ബലരുമായ ആളുകളെ സംബന്ധിച്ച് അതൊരു വലിയ ജോലിയാണ്.

‘എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്’ (2 കൊരിന്ത്യര്‍ 4:7) പുരാതന നഗരമായ കൊരിന്തിലുള്ള തന്റെ സഭയോട് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. ഈ പ്രദേശത്തിനപ്പുറത്തുള്ള ജനത്തിന്റെ ഒരു പരിച്ഛേദമാണവര്‍, അതിനാല്‍ ചുറ്റുപാടുകളില്‍ പോയി ‘തങ്ങളെത്തന്നേ’ പ്രസംഗിക്കുവാന്‍ അവര്‍ പരീക്ഷിക്കപ്പെട്ടിരുന്നു (വാ. 5)

അതിനു പകരം, പൗലൊസ് പറയുന്നു, നമ്മുടെ ഉള്ളില്‍ വസിക്കുന്ന വിലമതിക്കാനാവാത്ത ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കുക. അവനിലും അവന്റെ അത്യന്ത ശക്തിയിലുമാണ് നമ്മുടെ സാധാരണമായ ജീവിതങ്ങള്‍ വിലമതിക്കാനാവാത്ത നിക്ഷേപമായി മാറുന്നത്.