വര്‍ഷങ്ങള്‍ക്കു മുമ്പ്് ഞാന്‍ സ്കീയിംഗ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍, ഞാന്‍ എന്റെ മകന് ജോഷിന്റെ പിന്നാലെ ഒരു ചെറിയ ചരിവിലൂടെ നീങ്ങുകയായിരുന്നു. അവനെ നോക്കിക്കൊണ്ടിരുന്നതിനാല്‍ അവന് പര്‍വ്വതത്തിലെ ഏറ്റവും കുത്തനെയുള്ളയിടത്തേക്കു നീങ്ങിയതു ഞാന്‍ ശ്രദ്ധിച്ചില്ല. പെട്ടെന്നു ഞാന്‍ നിയന്ത്രണം വിട്ട് താഴേക്കു വീണു. ഞാന്‍ ഗര്‍ത്തത്തിലകപ്പെട്ടു.
എങ്ങനെ നാം എളുപ്പത്തില്‍ പാപത്തിന്റെ പടുകുഴിയിലേക്കു വീഴും എന്ന് സങ്കീര്‍ത്തനം 141 കാണിച്ചുതരുന്നു. അത്തരം ചരിവുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് പ്രാര്‍ത്ഥനയാണ്. ‘ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായിക്കരുതേ’ (വാ. 4) എന്നത് വ്യക്തമായും കര്‍ത്താവിന്റെ പ്രാര്‍ത്ഥനയിലെ ഒരു അപേക്ഷയാണ്. ‘ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്ന് ഞങ്ങളെ വിടുവിക്കണമേ’ (മത്തായി 6:13). ദൈവം തന്റെ നന്മയില് ഈ പ്രാര്‍ത്ഥന കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നു.
തുടര്‍ന്ന് കൃപയുടെ മറ്റൊരു പ്രതിനിധിയെ ഈ സങ്കീര്‍ത്തനത്തില്‍ ഞാന്‍ കാണുന്നു: ഒരു വിശ്വസ്ത സ്നേഹിതന്. ‘നീതിമാന് എന്നെ അടിക്കുന്നതു ദയ; അവന് എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ” (സങ്കീര്‍ത്തനം 141:5). പരീക്ഷകള്‍ വഞ്ചനാപരമാണ്. നാം തെറ്റിപ്പോകുകയാണെന്നു നാം പലപ്പോഴും അറിയുകയില്ല. ഒരു നല്ല സ്നേഹിതനു നമ്മെ വിലക്കാന്‍ കഴിയും. ‘സ്നേഹിതന് വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം’ (സദൃശവാക്യങ്ങള്‍ 27:6). ശാസന അംഗീകരിക്കുന്നതു പ്രയാസകരമാണെങ്കിലും മുറിവുകളെ നമ്മോടുള്ള ‘കനിവ്’ ആയി നാം കാണുന്നുവെങ്കില്‍ അനുസരണത്തിന്റെ പാതയിലേക്കു നമ്മെ മടക്കിക്കൊണ്ടുപോകുന്ന അഭിഷേകമായി അതു മാറ്റപ്പെടും.
വിശ്വസ്തനായ ഒരു സ്നേഹിതന് പറയുന്ന സത്യം സ്വീകരിക്കുവാന്‍ തയ്യാറുള്ളവരും പ്രാര്‍ത്ഥനയിലൂടെ ദൈവത്തില്‍ ആശ്രയിക്കുന്നവരും ആയി നമുക്കു മാറാം.
തെന്നുന്ന എന്തു പ്രതലത്തിലൂടെയാണ് നിങ്ങള്‍ നടന്നിട്ടുള്ളത്? ഏതെല്ലാം നിലകളിലാണ് നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിനു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്?