ആദ്യമായി ഒരു വവ്വാല്‍ ഞങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ ഒരു കീടത്തെപ്പോലെ ഞാന്‍ അതിനെ പുറത്താക്കി. എന്നാല്‍ രണ്ടാം പ്രാവശ്യത്തെ രാത്രി സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ഞാന്‍ അവയെപ്പറ്റി വായിക്കുകയും മനുഷ്യനെ സന്ദര്‍ശിക്കുവാന്‍ അവയ്ക്ക് വലിയ വാതിലൊന്നും ആവശ്യമില്ലെന്നു മനസ്സിലാക്കുകയും ചെയ്തു. വാസ്തവത്തില്‍, ഒരു നാണയത്തിന്റെ അത്രയും വലിപ്പമുള്ള ഒരു വിടവു മതി അവയ്ക്ക് അകത്തുകയറാന്‍. അതിനാല്‍ ഞാന്‍ വിള്ളലടയ്ക്കുന്ന ഗണ്‍ നിറച്ച് ഒരു ദൗത്യത്തിനായി ഇറങ്ങി. വീടിനു ചുറ്റും നടന്ന് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞ സകല വിടവുകളും അടച്ചു.

ഉത്തമഗീതം 2:15 ല്‍ മറ്റൊരു പ്രശ്‌നക്കാരനായ സസ്തനിയെക്കുറിച്ചു ശലോമോന്‍ പറയുന്നു. ‘മുന്തിരിവള്ളി നശിപ്പിക്കുന്ന ചെറുകുറുക്കന്മാര്‍’ വരുത്തുന്ന അപകടത്തെപ്പറ്റി അവന്‍ എഴുതുന്നു. ഒരു ബന്ധത്തില്‍ കടന്നുകൂടി അതിനെ നശിപ്പിക്കുന്ന ഭീഷണികളെപ്പറ്റിയാണ് പ്രതീകാത്മകമായി അവന്‍ പറയുന്നത്. വവ്വാല്‍-സ്‌നേഹികളെയോ കുറുക്കന്‍ -സ്‌നേഹികളെയോ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ ഇതു പറയുന്നത്. മറിച്ച് വവ്വാലുകളെ വീട്ടില്‍ നിന്നും കുറുക്കന്മാരെ മുന്തിരിത്തോട്ടത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങളോട് ഇടപെടുന്നതിനു തുല്യമാണ് (എഫെസ്യര്‍ 5:3). ദൈവത്തിന്റെ കൃപയാല്‍, പരിശുദ്ധാത്മാവു നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നമുക്ക് ‘ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു’ നടക്കുവാന്‍ (റോമര്‍ 8:4) കഴിയും. ആത്മാവിന്റെ ശക്തിയാല്‍ പാപത്തിനുള്ള പരീക്ഷയോട് എതിര്‍ത്തുനില്‍ക്കാന്‍ നമുക്കു കഴിയും.

ക്രിസ്തുവില്‍ നാം ‘ലോകത്തിന്റെ വെളിച്ചം’ ആകയാല്‍ അവനെ ‘പ്രസാദിപ്പിക്കുന്ന’ രീതിയില്‍ ജീവിക്കുവാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 5:8-10). അത്തരം ചെറുകുറുക്കന്മാരെ പിടിക്കുവാന്‍ ആത്മാവു നമ്മെ സഹായിക്കും.