ഞാന്‍ ഉണര്‍ന്നത് കനത്ത ഇരുട്ടിലേക്കാണ്. മുപ്പതു മിനിറ്റില്‍ കൂടുതല്‍ ഞാന്‍ ഉറങ്ങിയിരുന്നില്ല, ഉടനെയൊന്നും ഉറക്കം വരില്ല എന്നെന്റെ ഹൃദയം പറഞ്ഞു. ഒരു സ്നേഹിതയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുന്നു; ‘കാന്‍സര്‍ തിരിച്ചു വന്നിരിക്കുന്നു-തലച്ചോറിലും നട്ടെല്ലിലും ആയി” എന്ന ഭയാനക വാര്‍ത്തയാണ് ലഭിച്ചത്. എന്റെ മുഴുവന്‍ ആളത്വവും എന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി വേദനിച്ചു. എത്ര വലിയ ഭാരമാണ്! എന്നിട്ടും എങ്ങനെയോ എന്റെ ജാഗ്രതയോടെയുള്ള പ്രാര്‍ത്ഥനയാല്‍ എന്റെ ആത്മാവ് ധൈര്യപ്പെട്ടു. അവര്‍ക്കുവേണ്ടി ഞാന്‍ മനോഹരമാംവിധം ഭാരമുള്ളവളായി എന്നു നിങ്ങള്‍ക്കു പറയാം. ഇതെങ്ങനെ സംഭവിച്ചു?
മത്തായി 11:28-30 ല്‍, നമ്മുടെ ക്ഷീണിച്ച ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കാമെന്ന് യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. വിചിത്രമെന്നു പറയട്ടെ, നാം അവന്റെ നുകത്തിനു കീഴില്‍ കുനിയുകയും അവന്റെ ഭാരം ഏറ്റുകൊള്ളുകയും ചെയ്യുമ്പോഴാണ് അവന്റെ ആശ്വാസം നമുക്കു ലഭിക്കുന്നത്. വാ. 30 ല്‍ അവനതു വ്യക്തമാക്കുന്നു: ‘എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവുമാകുന്നു.’ നമ്മുടെ ചുമലില്‍ നിന്നു നമ്മുടെ ഭാരം മാറ്റുവാന്‍ നാം യേശുവിനെ അനുവദിക്കുകയും നമ്മെത്തന്നെ യേശുവിന്റെ നുകത്തോടു ചേര്‍ത്തു ബന്ധിക്കുകയും ചെയ്യുമ്പോള്‍, നാം അവനോടൊപ്പം നുകത്തിന് കീഴില്‍ ഇണയ്ക്കപ്പെടുകയും അവന് അനുവദിക്കുന്നിടത്തെല്ലാം അവനോടൊപ്പം ചുവടു വയ്ക്കുകയും ചെയ്യും. നാം അവന്റെ ഭാരത്തിന് കീഴില്‍ അമരുമ്പോള്‍ നാം അവന്റെ കഷ്ടതകള്‍ പങ്കുവയ്ക്കുകയും, അത് ആത്യന്തികമായി അവന്റെ ആശ്വാസവും പങ്കുവയ്ക്കുവാന്‍ ഇടയാകുകയും ചെയ്യും (2 കൊരിന്ത്യര്‍ 1:5).
എന്റെ സ്നേഹിതര്‍ക്കുവേണ്ടിയുള്ള എന്റെ ഉത്ക്കണ്ഠ ഒരു വലിയ ഭാരമാണ്. എങ്കിലും അവയെ പ്രാര്‍ത്ഥനയില്‍ വഹിക്കുവാന്‍ ദൈവം അനുവദിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ക്രമേണ ഞാന്‍ ഉറക്കത്തിലേക്കു വഴുതിവീഴുകയും ഉണരുകയും ചെയ്തു – ഇപ്പോഴും മനോഹരമാംവിധം ഭാരമുള്ളവളായിരുന്നു എങ്കിലും ഇപ്പോള്‍ മൃദുവായ നുകത്തിന് കീഴിലും യേശുവിനോടൊപ്പം നടക്കുന്നതിന്റെ ലഘുവായ ഭാരത്തിന് കീഴിലുമായിരുന്നു ഞാന്‍.
പ്രിയ യേശുവേ, എന്റെ ഭാരമേറിയ ചുമട് മാറ്റിയിട്ട് ഈ ലോകത്തിനുവേണ്ടിയുള്ള അങ്ങയുടെ മനോഹരമായ ഭാരം എന്റെ മേല്‍ വെച്ചാലും.