1840 ല്‍ ഇലക്ട്രിക് ക്ലോക്ക് നിര്‍മ്മിച്ചതിനുശേഷം വളരെ മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ നാം സ്മാര്‍ട്ട് വാച്ചുകളിലും സ്മാര്‍ട്ട് ഫോണുകളിലും ലാപ്ടോപ്പുകളിലും സമയം നോക്കുന്നു. ജീവിതത്തിന്റെ മുഴുവന്‍ ചലനവും വേഗത്തിലായതായി അനുഭവപ്പെടുന്നു- നമ്മുടെ ‘വിശ്രമ” നടത്തം പോലും വേഗത്തിലായി. നഗരത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്, അതിന് ആരോഗ്യത്തിന്മേല് നെഗറ്റീവ് സ്വാധീനമാണുള്ളതെന്ന് പണ്ഡിതന്മാര് പറയുന്നു. ‘നാം കൂടുതല്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയും നമുക്കു കഴിയുന്നത്രയും വേഗത്തില്‍ ജനങ്ങളിലേക്കു മടങ്ങിച്ചെല്ലുകയും ചെയ്യുന്നു.’ ഒരു അമേരിക്കന്‍ പ്രൊഫസര്‍ നിരീക്ഷിച്ചു. ‘എല്ലാം ഇപ്പോള്‍ സംഭവിക്കണം എന്നു ചിന്തിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.”
വേദപുസ്തക സങ്കീര്‍ത്തനങ്ങളിലെ ഏറ്റവും പഴക്കമുള്ളതില്‍ ഒന്ന് എഴുതിയ മോശെ സമയത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്നു. ജീവിതത്തിന്റെ ചലനത്തെ ദൈവമാണ് നിയന്ത്രിക്കുന്നത് എന്ന് അവന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില് ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു’ (സങ്കീര്‍ത്തനം 90:4).
അതുകൊണ്ട് സമയ പരിപാലനത്തിന്റെ രഹസ്യം വേഗത്തില്‍ പോകുന്നതോ പതുക്കെ പോകുന്നതോ അല്ല. ദൈവത്തിനുവേണ്ടി കൂടുതല്‍ സമയം ചിലവഴിച്ചുകൊണ്ട് അവനില്‍ വസിക്കുന്നതാണ്. എന്നിട്ട് നാം അന്യോന്യം ചേര്‍ന്ന് ചുവടുവയ്ക്കുന്നു, എങ്കിലും ആദ്യം അവനോടുചേര്‍ന്നാണ് – നമ്മെ നിര്‍മ്മിച്ചവനും (139:13) നമ്മുടെ ഉദ്ദേശ്യവും പദ്ധതികളും അറിയുന്നവനും (വാ. 16).
ഭൂമിയിലെ നമ്മുടെ സമയം എന്നേക്കും നില്ക്കുകയില്ല. എങ്കിലും നമുക്കതിനെ ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ കഴിയും – ക്ലോക്കില്‍ നോക്കുന്നതിലൂടെയല്ല, ഓരോ ദിവസവും ദൈവത്തിനു നല്‍കുന്നതിലൂടെ. മോശെ പറഞ്ഞതുപോലെ, ‘ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കണമേ” (വാ. 12). എന്നിട്ട് നാം ദൈവത്തോടൊപ്പമായിരിക്കും – ഇപ്പോഴും എന്നെന്നേക്കും.
ജീവിതത്തില്‍ നിങ്ങളുടെ ചുവടുവയ്പ്പ് എങ്ങനെയാണ്. ദൈവത്തോടൊപ്പം ചുവടുവെച്ചുകൊണ്ട്, അവനോടൊപ്പം എങ്ങനെ നിങ്ങള്‍ക്കു കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയും?