ഞങ്ങളുടെ കൊച്ചുമകന്‍ യാത്രപറയുന്നതിനിടയില്‍ ഒരു ചോദ്യവുമായി തിരിഞ്ഞു. ”മുത്തശ്ശി, ഞങ്ങള്‍ പുറപ്പെടുന്നതുവരെ എന്തിനാണ് പൂമുഖത്ത് നില്‍ക്കുന്നത്?” ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു, അവന്‍ കൊച്ചുകുഞ്ഞായിരുന്നതിനാല്‍ അവന്റെ ചോദ്യം ”ഭംഗിയുള്ളത്” ആയി തോന്നി. എന്നിരുന്നാലും, അവന്റെ ആകാംക്ഷ കണ്ട് ഞാന്‍ ഒരു നല്ല ഉത്തരം നല്‍കാന്‍ ശ്രമിച്ചു. ”ശരി, ഇത് മര്യാദയാണ്,” ഞാന്‍ അവനോട് പറഞ്ഞു. ”നീ എന്റെ അതിഥിയാണെങ്കില്‍, നീ പോകുന്നതുവരെ ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കാണിക്കുന്നു.” അവന്‍ എന്റെ ഉത്തരം തൂക്കിനോക്കി, പക്ഷേ ഇപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. അതിനാല്‍, ഞാന്‍ അവനോട് ലളിതമായ സത്യം പറഞ്ഞു. ഞാന്‍ പറഞ്ഞു, ”ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, അതിനാല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ കാര്‍ പോകുന്നത് ഞാന്‍ കാണുമ്പോള്‍, നിങ്ങള്‍ സുരക്ഷിതമായി വീട്ടിലേക്ക് പോകുകയാണെന്ന് എനിക്കറിയാം.” അവന്‍ പുഞ്ചിരിച്ചു, എനിക്ക് ചുംബനം നല്‍കി. ഒടുവില്‍, അവനു മനസ്സിലായി.

അവന്റെ ശിശുസഹജമായ ധാരണ, നമ്മളെല്ലാവരും ഓര്‍ത്തിരിക്കേണ്ട കാര്യത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു – നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അവന്റെ വിലയേറിയ മക്കളായ നമ്മെ ഓരോരുത്തരെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന്. സങ്കീര്‍ത്തനം 121 പറയുന്നതുപോലെ, ”യഹോവ നിന്റെ പരിപാലകന്‍; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍” (വാ. 5).

ആരാധനയ്ക്കായി യെരുശലേമിലേക്ക് അപകടകരമായ റോഡുകളിലൂടെ കയറിപ്പോകുമ്പോള്‍ യിസ്രായേല്യ തീര്‍ഥാടകര്‍ക്കുള്ള ഉറപ്പായിരുന്നു അത്. ”പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ÷ ബാധിക്കുകയില്ല. യഹോവ ഒരു ദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും’ (വാ. 6-7). അതുപോലെ, നാം ഓരോരുത്തരും നമ്മുടെ ജീവിത പാതയില്‍ കയറുമ്പോള്‍, ചിലപ്പോള്‍ ആത്മീയ ഭീഷണിയോ ഉപദ്രവമോ നേരിടേണ്ടിവരുമ്പോള്‍, ”യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.” എന്തുകൊണ്ട്? അത് അവന്റെ സ്‌നേഹം കൊണ്ട്. എപ്പോള്‍? ”ഇന്നും എന്നേക്കും” (വാ. 8).