ഞങ്ങളുടെ വീട്ടില്‍ രണ്ട് വര്‍ഷമായി ഒരു പോരാളി (fighter) മത്സ്യത്തെ വളര്‍ത്തിയിരുന്നു. എന്റെ ഇളയ മകള്‍ ഭക്ഷണം അവന്റെ ടാങ്കിലേക്ക് ഇട്ടശേഷം അവനുമായി സംസാരിക്കാന്‍ പലപ്പോഴും കുനിഞ്ഞിരിക്കും. കിന്റര്‍ഗാര്‍ട്ടനില്‍ വളര്‍ത്തുമൃഗങ്ങളുടെ വിഷയം വന്നപ്പോള്‍ അവള്‍ അഭിമാനത്തോടെ അവന്‍ തന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ടു. ഒടുവില്‍, മത്സ്യം ചത്തുപോയപ്പോള്‍ എന്റെ മകളുടെ ഹൃദയം തകര്‍ന്നു.

എന്റെ മകളുടെ വികാരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും ”ദൈവത്തിന് ഇതിനെക്കുറിച്ച് എല്ലാം അറിയാം” എന്ന് പറയാനും എന്റെ അമ്മ എന്നെ ഉപദേശിച്ചു. ദൈവത്തിന് എല്ലാം അറിയാമെന്ന് ഞാന്‍ സമ്മതിച്ചു, എന്നിട്ടും ആശ്ചര്യപ്പെട്ടു, അത് എങ്ങനെ ആശ്വാസകരമാകും? നമ്മുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച് ദൈവം കേവലം ബോധവാനല്ലെന്ന് എനിക്ക് മനസ്സിലായി – പകരം അവന്‍ നമ്മുടെ ആത്മാവിലേക്ക് അനുകമ്പയോടെ കാണുകയും അവ നമ്മെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയുകയും ചെയ്യുന്നു. നമ്മുടെ പ്രായം, മുന്‍കാല മുറിവുകള്‍, വിഭവങ്ങളുടെ അഭാവം എന്നിവയെ ആശ്രയിച്ച് ”ചെറിയ കാര്യങ്ങള്‍” വലിയ കാര്യങ്ങളായി അനുഭവപ്പെടുമെന്ന് അവന്‍ മനസ്സിലാക്കുന്നു.

ഒരു വിധവ രണ്ട് നാണയങ്ങള്‍ ദൈവാലയ ഭണ്ഡാരത്തിലേക്ക് ഇട്ടപ്പോള്‍ അവളുടെ ദാനത്തിന്റെയും ഹൃദയത്തിന്റെയും യഥാര്‍ത്ഥ വലുപ്പം യേശു കണ്ടു. ”ഭണ്ഡാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. … ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു” (മര്‍ക്കൊസ് 12:43-44) എന്നു പറഞ്ഞപ്പോള്‍ അവളെ സംബന്ധിച്ച് അതെത്രമാത്രം വിലയേറിയതായിരുന്നു എന്നാണവന്‍ സൂചിപ്പിച്ചത്.

വിധവ അവളുടെ അവസ്ഥയെക്കുറിച്ച് മിണ്ടാതിരുന്നു, എന്നാല്‍ മറ്റുള്ളവര്‍ ഒരു ചെറിയ സംഭാവനയായി കരുതിയത് അവള്‍ക്ക് ഒരു ത്യാഗമാണെന്ന് യേശു തിരിച്ചറിഞ്ഞു. അവന്‍ നമ്മുടെ ജീവിതത്തെ അതേ രീതിയില്‍ കാണുന്നു. അവിടുത്തെ പരിധിയില്ലാത്ത വിവേകത്തില്‍ നമുക്ക് ആശ്വാസം ലഭിക്കും.