ഇത് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഒരു മെഡിക്കല്‍ പരിശോധനയ്ക്കുശേഷം അനസ്തേഷ്യോളജിസ്റ്റ്, സര്ജന്, ലാബ്, പരിശോധന എന്നിവയില്‍ നിന്ന് ബില്ലുകള്‍ വരരാന്‍ തുടങ്ങി. അടിയന്തിര ശസ്ത്രക്രിയയ്ക്കുശേഷം രോഹന് ഇത് അനുഭവിച്ചു. അദ്ദേഹം പരാതിപ്പെട്ടു, ”ഇന്ഷുറന്സു തുകയ്ക്കു ശേഷവും ആയിരക്കണക്കിന് രൂപ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഈ ബില്ലുകള്‍ എല്ലാം അടയ്ക്കാന്‍ കഴിഞ്ഞെങ്കില്‍, ജീവിതം മികച്ചതായിരിക്കും, ഒപ്പം ഞാന്‍ സംതൃപ്തനുമാകും! ഇപ്പോള്‍, ക്രിക്കറ്റ് പന്തുകള്‍ കൊണ്ടുള്ള ഏറു കിട്ടുന്നതായി എനിക്ക് തോന്നുന്നു.’
ചില സമയങ്ങളില്‍ ജീവിതം അങ്ങനെയാണ് നമ്മിലേക്ക് വരുന്നത്. അപ്പൊസ്തലനായ പൗലൊസിന് തീര്‍ച്ചയായും അതറിയാം. അവന് പറഞ്ഞു, ”താഴ്ചയില്‍ ഇരിക്കുവാനും സമൃദ്ധിയില്‍ ഇരിക്കുവാനും എനിക്ക് അറിയാം” എന്നിട്ടും ”ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്്” (ഫിലിപ്പിയര്‍ 4:12). അവന്റെ രഹസ്യം? ”എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു.” (വാ. 13). ഞാന്‍ പ്രത്യേകിച്ചും അസംതൃപ്തമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ ഇപ്രകാരം ഒരു ഗ്രീറ്റിംഗ് കാര്‍ഡില്‍ വായിച്ചു: ”അത് ഇവിടെ ഇല്ലെങ്കില്‍, പിന്നെ എവിടെയാണ്?” അതൊരു ശക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു, ഞാന്‍ ഇവിടെ ഇപ്പോള്‍ സംതൃപ്തനല്ലെങ്കില്‍, ഞാന്‍ മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍ അതെനിക്കു കിട്ടുമെന്ന് എങ്ങനെ കരുതാന്‍ കഴിയും?
യേശുവില്‍ വിശ്രമിക്കാന്‍ നാം എങ്ങനെയാണു പഠിക്കുക? ഒരുപക്ഷേ അത്് ശ്രദ്ധകേന്ദ്രീകരിക്കലിന്റെ വിഷയമായിരിക്കാം. ആസ്വദിക്കുന്നതിനും നല്ലതിന് നന്ദി പറയുന്നതില്‍. വിശ്വസ്തനായ ഒരു പിതാവിനെക്കുറിച്ച് കൂടുതലറിയുന്നതിന്. വിശ്വാസത്തിലും ക്ഷമയിലും വളരുന്നതിന്റെ. ജീവിതം ദൈവത്തെക്കുറിച്ചുള്ളാണെന്നും എന്നെക്കുറിച്ചുള്ളതല്ലെന്നും തിരിച്ചറിയുന്നതിന്റെ. അവനില്‍ സംതൃപ്തി കണ്ടെത്താന്‍ എന്നെ പഠിപ്പിക്കാന്‍ അവനോട് ആവശ്യപ്പെടുന്നതിന്റെ.
ദൈവമേ, അവിടുന്നു നല്ലവനും അവിടുന്നു ചെയ്യുന്നതെല്ലാം നല്ലതുമാണ്. അങ്ങയില്‍ സംതൃപ്തി കണ്ടെത്താന്‍ എന്നെ പഠിപ്പിക്കണമേ.. എനിക്ക് പഠിക്കണം.