ആരോഗ്യ-പരിചരണ ദാതാവില്‍ നിന്നുള്ള പ്രോത്സാഹന വാക്കുകള്‍ രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ത്വക്ക് അലര്‍ജിയിലൂടെ ചൊറിച്ചിലുണ്ടാക്കുന്ന മരുന്ന് പ്രയോഗിച്ച് നടത്തിയ ഒരു ലളിതമായ പരീക്ഷണത്തില്‍, ഡോക്ടറില്‍നിന്ന് പ്രോത്സാഹനം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിലുള്ള പ്രതികരണങ്ങളെ താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഡോക്ടര്‍മാരില്‍ നിന്ന് പ്രോത്സാഹനം ലഭിച്ച രോഗികള്‍ക്ക് അവരുടെ എതിരാളികളേക്കാള്‍ അസ്വസ്ഥതയും ചൊറിച്ചിലും കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്.
പ്രോത്സാഹജനകമായ വാക്കുകള്‍ എത്ര പ്രധാനമാണെന്ന് സദൃശവാക്യത്തിന്റെ എഴുത്തുകാരന് അറിയാമായിരുന്നു. ”ഇമ്പമുള്ള വാക്കുകള്‍” അസ്ഥികള്‍ക്ക് സൗഖ്യം നല്കുന്നു (സദൃശവാക്യങ്ങള്‍ 16:24). വാക്കുകളുടെ സാധകാത്മക സ്വാധീനം നമ്മുടെ ആരോഗ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല: പ്രബോധനത്തിന്റെ ജ്ഞാനം നാം ശ്രദ്ധിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങളില്‍ നാം അഭിവൃദ്ധി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ് (വാ. 20). അതുപോലെ തന്നെ പ്രോത്സാഹനം ഇപ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളെയും ഭാവിയില്‍ നേരിടാനിടയുള്ള വെല്ലുവിളികളെയും നേരിടുന്നതിനായി നമ്മെ ശക്തിപ്പെടുത്തുന്നു.
ജ്ഞാനവും പ്രോത്സാഹനവും നമ്മുടെ ദൈനംദിന ജീവിതത്തിന് ശക്തിയും രോഗശാന്തിയും നല്‍കുന്നത് എന്തുകൊണ്ടാണെന്നോ എത്രത്തോളം ആണെന്നോ നമുക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്നിട്ടും നമ്മുടെ മാതാപിതാക്കളുടെയും പരിശീലകരുടെയും സഹപ്രവര്‍ത്തകരുടെയും ആഹ്ലാദവും മാര്‍ഗനിര്‍ദേശവും ബുദ്ധിമുട്ട് സഹിക്കാനും വിജയത്തിലേക്ക് നയിക്കാനും നമ്മെ സഹായിക്കുന്നു. അതുപോലെ, നാം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തിരുവചനം നമുക്ക് പ്രോത്സാഹനം നല്കുന്നു, ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളില്‍ പോലും സഹിക്കാന്‍ നമ്മെ സജ്ജരാക്കുന്നു. ദൈവമേ, അങ്ങയുടെ ജ്ഞാനത്താല്‍ ശക്തിപ്പെടാന്‍ ഞങ്ങളെ സഹായിക്കുക, മറിച്ച്, അവിടുന്ന ഞങ്ങളുടെ ജീവിതത്തില്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ”കൃപയുള്ള വാക്കുകളുടെ” രോഗശാന്തിയും പ്രത്യാശയും വാഗ്ദാനം ചെയ്യുവാന്‍ ഞങ്ങളെയും സഹായിക്കുക.
നിങ്ങളുടെ ജീവിതത്തില്‍ ആരാണ് ''കൃപയുള്ള വാക്കുകള്‍'' സംസാരിച്ചത്? പ്രോത്സാഹനവാക്കുകള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് നിങ്ങള്‍ക്ക് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പ്രിയ പിതാവേ, അങ്ങയുടെ രോഗശാന്തിയുടെയും പ്രത്യാശയുടെയും വാക്കുകള്‍ക്ക് നന്ദി.