ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ്, ഞാനും കുടുംബവും ഉച്ചഭക്ഷണത്തിനായി ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ വാഹനം നിര്‍ത്തി. വെയിറ്റര്‍ ഞങ്ങളുടെ ഭക്ഷണം മേശപ്പുറത്ത് വച്ചപ്പോള്‍, എന്റെ ഭര്‍ത്താവ് അവനെ നോക്കി അവന്റെ പേര് ചോദിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ”ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞങ്ങള്‍ കുടുംബമായി പ്രാര്‍ത്ഥിക്കാറുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ എന്തെങ്കിലും വിഷയം ഉണ്ടോ?’ ഞങ്ങള്‍ക്ക് ഇപ്പോള്‍ പരിചയപ്പെട്ട സഞ്ജയ്, ആശ്ചര്യവും ഉത്കണ്ഠയും കലര്‍ന്ന ഒരു നോട്ടം സമ്മാനിച്ചു. ഒരു ചെറിയ നിശബ്ദതയ്ക്കുശേഷം, ഓരോ രാത്രിയും അവന്‍ തന്റെ സുഹൃത്തിന്റെ കട്ടിലിലാണ് ഉറങ്ങുന്നതെന്ന് അവന്‍ പറഞ്ഞു. അവന്റെ ബൈക്ക് കേടായി, അവന്‍ തകര്‍ന്നിരിക്കുന്നു.

ദൈവം തന്റെ സ്‌നേഹം സഞ്ജയിനോടു കാണിക്കാന്‍ എന്റെ ഭര്‍ത്താവ് നിശബ്ദമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, പരിശുദ്ധാത്മാവ് നമ്മുടെ വിഷയം ഏറ്റെടുക്കുകയും ദൈവവുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതിന് സമാനമാണെന്നു ഞാന്‍ ചിന്തിച്ചു. നമ്മുടെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളില്‍, ജീവിതം സ്വന്തമായി കൈകാര്യം ചെയ്യാന്‍ നമുക്ക് യാതൊരു കഴിവുമില്ലെന്ന് മനസ്സിലാക്കുമ്പോള്‍, ദൈവത്തോട് എന്തു പറയണമെന്ന് അറിയാത്തപ്പോള്‍ ”ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നു” (റോമര്‍ 8:27). ആത്മാവ് പറയുന്നത് ഒരു നിഗൂഢതയാണ്, എന്നാല്‍ ഇത് എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതവുമായി യോജിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ട്.

മറ്റൊരാളുടെ ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദ്ദേശം, കരുതല്‍, സംരക്ഷണം എന്നിവയ്ക്കായി അടുത്ത തവണ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിങ്ങളുടെ നാമം അറിയുകയും നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിക്കുകയും ചെയ്യുന്ന ദൈവത്തിലേക്ക് ഉയര്‍ത്തപ്പെടുന്നുവെന്ന് ആ ദയാപ്രവൃത്തി നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ.