യേശുവിന്റെ ജീവിതത്തെക്കുറിച്ച് എന്റെ പാസ്റ്റര്‍ ഞങ്ങളുടെ ക്ലാസ്സിനോട് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ കൈ ഉയര്‍ത്തി. ഞാന്‍ സംഭവം വായിച്ചിരുന്നു, അതിനാല്‍ എനിക്ക് അത് അറിയാമായിരുന്നു. എനിക്ക് അത് അറിയാമെന്ന്് മുറിയിലുള്ള മറ്റുള്ളവര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എല്ലാത്തിനുമുപരി, ഞാന്‍ ഒരു ബൈബിള്‍ അധ്യാപകനാണ്. അവരുടെ മുന്നില്‍ പരാജയപ്പെടുന്നത് എത്ര ലജ്ജാകരമാണ്! എന്റെ ലജ്ജയെക്കുറിച്ചുള്ള ഭയത്തില്‍ ഇപ്പോള്‍ ഞാന്‍ ലജ്ജിച്ചു. അതുകൊണ്ടു ഞാന്‍ കൈ താഴ്ത്തി. ഞാന്‍ ഇത്ര സുരക്ഷിതത്വമില്ലാത്തവനോ?
യോഹന്നാന് സ്നാപകന് ഒരു മികച്ച മാര്‍ഗം കാണിക്കുന്നു. ആളുകള്‍ അവനെ ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ശിഷ്യന്മാര് പരാതിപ്പെട്ടപ്പോള്‍, അത് കേട്ടതില്‍ സന്തോഷമുണ്ടെന്ന് യോഹന്നാന് പറഞ്ഞു. അവന് കേവലം ദൂതന് മാത്രമായിരുന്നു. ”ഞാന്‍ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു… അവന് വളരണം; ഞാനോ കുറയണം’ (3:28-30). തന്റെ അസ്തിത്വത്തിന്റെ കേന്ദ്രം യേശുവാണെന്ന് യോഹന്നാന് മനസ്സിലാക്കി . അവന് ”മേലില്‍നിന്നു വരുന്നവന്”, ”എല്ലാവര്ക്കും മീതെയുള്ളവന്‍” (വാ. 31) – നമുക്കുവേണ്ടി ജീവന് നല്കിയ ദിവ്യപുത്രന്. സകല മഹത്വവും പ്രശസ്തിയും അവന് ലഭിക്കണം.
നമ്മിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന ഏതൊരു കാര്യവും നമ്മുടെ കര്‍ത്താവില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിക്കുന്നു. അവന് നമ്മുടെ ഏക രക്ഷകനും ലോകത്തിന്റെ ഏക പ്രത്യാശയും ആയതിനാല്‍, അവനില്‍ നിന്ന് നാം മോഷ്ടിക്കുന്ന ഏതൊരു മഹത്വവും നമ്മെ വേദനിപ്പിക്കും.
രംഗത്തുനിന്ന്ു മാറിനില്ക്കുന്നതിനായി നമുക്കു തീരുമാനിക്കാം. അവനും ലോകത്തിനും നമുക്കും അതാണ്് ഉത്തമം.
യേശുവിനോടൊപ്പം പ്രസിദ്ധി പങ്കുവയ്ക്കാന്‍ നിങ്ങള്‍ എപ്പോഴാണ് പ്രലോഭിപ്പിക്കപ്പെട്ടത്? എങ്ങനെ നിങ്ങള്‍ക്ക് പ്രസിദ്ധിയെ അതിന്റെ യഥാര്‍ത്ഥ ഉടമയിലേക്കു തിരിച്ചുവിടാം?
സ്വര്‍ഗ്ഗീയപിതാവേ, എല്ലാവരുടെയും ശ്രദ്ധ അങ്ങയുടെ പുത്രനിലേക്ക് നയിക്കലാണ് ഞങ്ങളുടെ കടമയെന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അവിടുന്ന് രംഗത്ത് കൂടുതല്‍ കൂടുതല്‍ നിറഞ്ഞു നില്ക്കട്ടെ. ഞങ്ങള്‍ കുറയുകയും അവന് വളരുുകയും വേണം എന്ന് കാണാന്‍ ഞങ്ങളെ സഹായിക്കണമേ.