അവര്‍ താഴെയുള്ള മങ്ങിയ ഫോട്ടോയിലേക്ക് നോക്കി, എന്നിട്ട് എന്നെ നോക്കി, പിന്നെ എന്റെ അച്ഛനെ നോക്കി, വീണ്ടും എന്നെയും പിന്നെ അച്ഛനെയും നോക്കി. അവരുടെ കണ്ണുകള്‍ അത്ഭുതംകൊണ്ടു വികസിച്ചു. ”ഡാഡി, മുത്തച്ഛന്‍ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നുവോ അങ്ങനെയാണ് അങ്ങ്!” ഞാനും അച്ഛനും ചിരിച്ചു, കാരണം ഇത് ഞങ്ങള്‍ വളരെക്കാലമായി അറിയുന്ന ഒന്നായിരുന്നു, പക്ഷേ അടുത്ത കാലം വരെ എന്റെ കുട്ടികള്‍ ഇതേ തിരിച്ചറിവില്‍ എത്തിയിരുന്നില്ല. എന്റെ അച്ഛന്‍ ഒരു വ്യത്യസ്ത വ്യക്തിയാണെങ്കിലും, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എന്നെ കാണുന്നത് എന്റെ പിതാവിനെ ചെറുപ്പമായി കാണുന്നതിനു തുല്യമായിരുന്നു: നീണ്ടു മെലിഞ്ഞ ശരീരം; ഇരുണ്ട മുടിയുടെ നീണ്ട തല; ഉയര്‍ന്ന മൂക്ക്; വലിയ ചെവികള്‍. ഇല്ല, ഞാന്‍ എന്റെ അച്ഛനല്ല, പക്ഷെ ഞാന്‍ തീര്‍ച്ചയായും എന്റെ അച്ഛന്റെ മകനാണ്.

യേശുവിന്റെ ഒരു അനുയായിയായ ഫിലിപ്പൊസ് ഒരിക്കല്‍ ചോദിച്ചു, ‘കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരണം’ (യോഹന്നാന്‍ 14:8). യേശു ഇത്രയും വിശദമായി സംസാരിച്ചത് ആദ്യതവണയല്ലെങ്കിലും, അവന്റെ പ്രതികരണം ഇപ്പോഴും താല്‍ക്കാലികമായി നിര്‍ത്തുന്നു: ”എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു” (വാ. 9). എന്റെ അച്ഛനും ഞാനും തമ്മിലുള്ള ശാരീരിക സാമ്യതകളില്‍ നിന്ന് വ്യത്യസ്തമായി, യേശു ഇവിടെ പറയുന്നത് വിപ്ലവകരമാണ്: ”ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ?” (വാ. 10). അവന്റെ സത്തയും സ്വഭാവവും പിതാവിന്റെതു പോലെയായിരുന്നു.

ആ നിമിഷം യേശു തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുമായും ഞങ്ങളുമായും നേരെ സംസാരിക്കുകയായിരുന്നു: ദൈവം എങ്ങനെയുള്ളവനാണെന്ന് അറിയാന്‍ നിങ്ങള്‍ എന്നെ നോക്കുക.