ലണ്ടനിലെ ഏറ്റവും വലിയ വേശ്യാലയം നടത്തിയിരുന്ന ജോണ്‍, ജയിലിലേക്കു പോയപ്പോള്‍ ‘ഞാന്‍ ഒരു നല്ല വ്യക്തിയാണ്’ എന്നു തെറ്റായി വിശ്വസിച്ചിരുന്നു. കേക്കും കാപ്പിയും ഉള്ളതിനാല്‍ ജയിലിലെ ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു, എങ്കിലും മറ്റ് തടവുകാര്‍ക്ക് അത് എത്ര സന്തോഷകരമാണെന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ആദ്യ ഗാനം തുടങ്ങിയപ്പോള്‍ തന്നെ കരയാന്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ഒരു ബൈബിള്‍ സ്വീകരിച്ചു. യെഹെസ്‌കേല്‍ പ്രവാചനത്തില്‍നിന്നുള്ള വായന അവനെ രൂപാന്തരപ്പെടുത്തി, ”ഇടിത്തീ പോലെ” അവനെ അടിച്ചു. യെഹെന്‌സകേല്‍ ഇങ്ങനെ എഴുതി: ”ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, … അവന്‍ മരിക്കാതെ ജീവിച്ചിരിക്കും’ (18: 27-28). ദൈവവചനം അവനില്‍ സജീവമായി വരികയും ‘ഞാന്‍ ഒരു നല്ല ആളല്ല. . . ഞാന്‍ ദുഷ്ടനായിരുന്നു, ഞാന്‍ മാറേണ്ടതുണ്ടായിരുന്നു’ എന്നവന്‍ മനസ്സിലാക്കുകയും ചെയ്തു. പാസ്റ്ററോടൊത്തു പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ”ഞാന്‍ യേശുക്രിസ്തുവിനെ കണ്ടെത്തി, അവന്‍ എന്നെ രൂപാന്തരപ്പെടുത്തി.”

യെഹെസ്‌കേലില്‍ നിന്നുള്ള ഈ വാക്കുകള്‍ പ്രവാസികളായിരിക്കുന്ന ദൈവജനത്തോടാണ് സംസാരിച്ചത്. അവര്‍ ദൈവത്തില്‍ നിന്നു മാറിപ്പോയി എങ്കിലും, അവര്‍ അവരുടെ കുറ്റങ്ങള്‍ വിട്ടുതിരിഞ്ഞാല്‍ അവര്‍ക്ക് ‘പുതിയൊരു ഹൃദയവും പുതിയൊരു ആത്മാവും’ ലഭിക്കും (വാ. 31). ആ വാക്കുകള്‍ ജോണിനെ പാപികളെ മാനസാന്തരത്തിലേക്ക് വിളിച്ച യേശുവിനെ അനുഗമിച്ചുകൊണ്ട്
(ലൂക്കൊസ് 5:32) ”മനംതിരിഞ്ഞു ജീവിക്കാന്‍” സഹായിച്ചു (വാ. 32).

നാമും പാപമോചനവും സ്വതന്ത്ര്യവും ആസ്വദിക്കത്തക്കവണ്ണം പാപത്തെക്കുറിച്ചുള്ള ആത്മാവിന്റെ ബോധ്യപ്പെടുത്തലുകളോട് നമുക്കു പ്രതികരിക്കാം.