”ഞാന്‍ അദ്ദേഹത്തെ പരിപാലിക്കുന്നു. അദ്ദേഹം സന്തോഷവാനാകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്,” സ്റ്റെല്ല പറയുന്നു. പ്രദീപ് മറുപടി പറയുന്നു, ”അവള്‍ ചുറ്റുമുള്ളപ്പോള്‍ എനിക്ക് സന്തോഷമുണ്ട്.” പ്രദീപും സ്റ്റെല്ലയും വിവാഹിതരായിട്ട് 79 വര്‍ഷമായി. പ്രദീപിനെ അടുത്തിടെ ഒരു നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹം വിഷാദത്തിനടിമയായി – അതിനാല്‍ സ്റ്റെല്ല അദ്ദേഹത്തെ സന്തോഷത്തോടെ വീട്ടിലേക്ക് കൊണ്ടുവന്നു. അയാള്‍ക്ക് 101 വയസ്സ്, അവള്‍ക്ക് 95 വയസ്സ്. അവള്‍ക്ക് നടക്കാന്‍ ഒരു വാക്കര്‍ ആവശ്യമാണെങ്കിലും, ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നത് പോലുള്ള കാര്യങ്ങള്‍ അവള്‍ സ്‌നേഹപൂര്‍വ്വം ചെയ്യുന്നു. പക്ഷേ അവള്‍ക്ക് അത് സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞില്ല. കൊച്ചുമക്കളും അയല്‍വാസികളും സ്റ്റെല്ലയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളില്‍ അവളെ സഹായിക്കുന്നു.

ഉല്പത്തി 2-ന്റെ ഉദാഹരണമാണ് സ്റ്റെല്ലയുടെയും പ്രദീപിന്റെയും ജീവിതം, ”മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു തക്കതായൊരു തുണ ഉണ്ടാക്കി ക്കൊടുക്കും’ എന്നു ദൈവം പറഞ്ഞു (വാ. 18). ദൈവം ആദാമിനു മുന്നില്‍ കൊണ്ടുവന്ന സൃഷ്ടികളൊന്നുംആ വിവരണത്തിന് അനുയോജ്യമായിരുന്നില്ല. ആദാമിന്റെ വാരിയെല്ലില്‍ നിന്ന് നിര്‍മ്മിച്ച ഹവ്വയില്‍ മാത്രമാണ് ആദാമിന് അനുയോജ്യമായ ഒരു സഹായിയെയും കൂട്ടാളിയെയും കണ്ടെത്തിയത് (വാ. 19-24).

ഹവ്വാ ആദാമിന്റെ തികഞ്ഞ കൂട്ടാളിയായിരുന്നു, അവരിലൂടെ ദൈവം വിവാഹം ആരംഭിച്ചു. ഇത് വ്യക്തികളുടെ പരസ്പര സഹായത്തിന് മാത്രമല്ല, ഒരു കുടുംബം ആരംഭിക്കുന്നതിനും സൃഷ്ടിയെ പരിപാലിക്കുന്നതിനും വേണ്ടിയുള്ളതാണ്, അതില്‍ മറ്റ് ആളുകളും ഉള്‍പ്പെടുന്നു (1:28). ആ ആദ്യ കുടുംബത്തില്‍ നിന്ന് ഒരു സമൂഹം വന്നു, അങ്ങനെ വിവാഹിതരോ അവിവാഹിതരോ വൃദ്ധരോ ചെറുപ്പക്കാരോ ആകട്ടെ, നമ്മളാരും തനിച്ചായിരിക്കുന്നില്ല. ഒരു സമൂഹമെന്ന നിലയില്‍ ”പരസ്പരം ഭാരം” പങ്കുവെയ്ക്കാനുള്ള പദവി ദൈവം നമുക്കു നല്‍കിയിട്ടുണ്ട് (ഗലാത്യര്‍ 6:2).