മുന്നിലുള്ള ജോലികള്‍ പരിശോധിക്കാന്‍ നേതാവ് കുതിരപ്പുറത്ത് പുറപ്പെട്ടത് രാത്രി സമയമായിരുന്നു. ചുറ്റുമുള്ള നാശത്തെ ചുറ്റിനടന്നപ്പോള്‍, തകര്‍ന്ന നഗര മതിലുകളും കത്തിക്കരിഞ്ഞ കവാടങ്ങളും അദ്ദേഹം കണ്ടു. ചില പ്രദേശങ്ങളില്‍, വിശാലമായ കൂടിക്കിടന്ന അവശിഷ്ടങ്ങള്‍ അവന്റെ കുതിരയെ കടത്തിവിടുന്നത് ബുദ്ധിമുട്ടാക്കി. ദുഃഖിതനായ സവാരിക്കാരന് വീട്ടിലേക്ക് തിരിഞ്ഞു.
നഗരത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ”നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ’ (നെഹെമ്യാവ് 2:17). നഗരം തകര്‍ന്നടിഞ്ഞതായും സംരക്ഷിക്കുന്ന നഗര മതില് ഉപയോഗശൂന്യമാണെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് നഗരവാസികളെ ധൈര്യപ്പെടുത്തിയ ഒരു പ്രസ്താവന ആദ്ദേഹം നടത്തി, ”എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച
വാക്കുകളും ഞാന്‍ അറിയിച്ചു” അപ്പോള്‍ ‘അവര്‍: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു’ (വാ. 18).
അവര്‍ അങ്ങനെ ചെയ്തു.
ദൈവത്തിലുള്ള വിശ്വാസത്തോടും സമഗ്രമായ പരിശ്രമത്തോടുംകൂടെ, എതിര്‍പ്പും അസാധ്യമെന്ന തോന്നലും ഉണ്ടായിരുന്നിട്ടും നെഹെമ്യാവിന്റെ നേതൃത്വത്തില്‍ യെരൂശലേം നിവാസികള്‍ വെറും അമ്പത്തിരണ്ട് ദിവസത്തിനുള്ളില്‍ മതില് പുനര്‍നിര്‍മിച്ചു (6:15).
നിങ്ങളുടെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ബുദ്ധിമുട്ടുള്ളതായി നങ്ങള്‍ തോന്നുന്നതും എന്നാല്‍ നിങ്ങള്‍ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നതുമായ ഒരു കാര്യം നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു പാപം? ദൈവത്തെ മഹത്വപ്പെടുത്താത്ത ഒരു ബന്ധം? വളരെ കഠിനമായി കാണപ്പെടുന്ന അവനുവേണ്ടിയുള്ള ഒരു ചുമതല?
മാര്‍ഗനിര്‍ദേശത്തിനായി ദൈവത്തോട് ചോദിക്കുക (2:4-5), പ്രശ്നം വിശകലനം ചെയ്യുക (വാ. 11-15), അവന്റെ ഇടപെടല്‍ തിരിച്ചറിയുക (വാ. 18). തുടര്‍ന്ന് നിര്‍മ്മാണം ആരംഭിക്കുക.
നിങ്ങളെ അലട്ടുന്ന ''തകര്‍ന്ന മതില്'' സാഹചര്യങ്ങള്‍ ഏതാണ്? ദൈവത്തിന്റെ സഹായവും മാര്‍ഗനിര്‍ദേശവും പ്രാര്‍ത്ഥനാപൂര്‍വ്വം ചോദിക്കുന്നത് പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിക്കാന്‍ നിങ്ങളെ എങ്ങനെ സഹായിക്കും?
ദൈവമേ, എനിക്ക് അങ്ങയുടെ സഹായം വേണം. എനിക്ക് തനിയെ ഈ പ്രശ്നങ്ങള്‍ മാത്രം പരിഹരിക്കാന്‍ കഴിയില്ല. ഈ സാഹചര്യം മനസ്സിലാക്കുവാനും തുടര്‍ന്ന് എന്റെ മുമ്പിലുള്ള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് അങ്ങയുടെ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും തേടുന്നതിനും എന്നെ സഹായിക്കുക.