നിത്യമായ കണ്ണുകള്‍, അതാണ് എന്റെ സുഹൃത്ത് മരിയ തന്റെ മക്കള്‍ക്കുും പേരക്കുട്ടികള്‍ക്കും ഉണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുന്നത്. മകളുടെ മരണത്തോടെ അവസാനിച്ച പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെ അവളുടെ കുടുംബം കടന്നുപോയി. ഈ ഭയാനകമായ നഷ്ടത്തില്‍ കുടുംബം ദുഃഖിക്കുമ്പോള്‍, അവര്‍ക്ക് – ഈ ലോകത്തിന്റെ വേദനയാല്‍ ദഹിപ്പിക്കപ്പെടുന്ന – സമീപകാഴ്ച എറ്റവും കുറവായിരിക്കാന്‍ മരിയ ആഗ്രഹിക്കുന്നു. പകരം അവര്‍ കൂടുതല്‍ കൂടുതല്‍ ദൂരക്കാഴ്ചയുള്ളവരായിരിക്കാന്‍ – നമ്മുടെ സ്‌നേഹനിധിയായ ദൈവത്തിലുള്ള പ്രത്യാശയാല്‍ നിറഞ്ഞിരിക്കുവാന്‍ – ആഗ്രഹിക്കുന്നു.

അപ്പൊസ്തലനായ പൗലൊസും സഹപ്രവര്‍ത്തകരും ഉപദ്രവികളുടെ കയ്യില്‍ നിന്നും അവരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ച വിശ്വാസികളില്‍ നിന്നും വലിയ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. എന്നിട്ടും, അവരുടെ കണ്ണുകള്‍ നിത്യതയില്‍ ഉറപ്പിച്ചു. പൗലൊസ് ധൈര്യത്തോടെ സമ്മതിച്ചു, ”കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്ക്കാലികം, കാണാത്തതോ നിത്യം” (2 കൊരിന്ത്യര്‍ 4:18).

അവര്‍ ദൈവത്തിന്റെ വേല ചെയ്യുന്നുണ്ടെങ്കിലും, ”സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍,” ”ബുദ്ധിമുട്ടുന്നവര്‍,” ”ഉപദ്രവം അനുഭവിക്കുന്നവര്‍,” ”വീണുകിടക്കുന്നവര്‍” (വാ. 8-9) എന്നീ നിലകളിലാണ് അവര്‍ ജീവിച്ചത്. ഈ കഷ്ടങ്ങളില്‍ നിന്ന് ദൈവം അവരെ വിടുവിക്കേണ്ടതല്ലേ? എന്നാല്‍ നിരാശപ്പെടുന്നതിനു പകരം, താല്‍ക്കാലിക പ്രശ്നങ്ങളെ മറികടക്കുന്ന ”തേജസ്സിന്റെ
നിത്യഘന”ത്തില്‍ പൗലൊസ് പ്രത്യാശ പ്രകടിപ്പിച്ചു (വാ. 17). ദൈവത്തിന്റെ ശക്തി തന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ”കര്‍ത്താവായ യേശുവിനെ ഉയര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയര്‍പ്പിക്കും” (വാ. 14) എന്നുമുള്ള ഉറപ്പ് അവനുണ്ടായിരുന്നു.

നമുക്ക് ചുറ്റുമുള്ള നമ്മുടെ ലോകം ഇളകിയതായി തോന്നുമ്പോള്‍, നമുക്കു ഒരിക്കലും നശിച്ചുപോകാാത്ത നിത്യമായ പാറയായ ദൈവത്തിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാം.