2012 ല്‍ ഒരു അമേരിക്കന്‍ സംഗീത സംഘം ”ടെല്‍ യുവര്‍ ഹാര്‍ട്ട് ടു ബീറ്റ് എഗെയ്ന്” എന്ന ഗാനം പുറത്തിറക്കി. ഒരു ഹാര്‍ട്ട് സര്‍ജന്റെ യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു അത്. ഒരു രോഗിയുടെ ഹൃദയം ശരിയാക്കാനായ ്തു നീക്കം ചെയ്തതിനുശേഷം, ശസ്ത്രക്രിയാ വിദഗ്ധന്‍ അത് വീണ്ടും അവളുടെ നെഞ്ചില്‍ തുന്നിച്ചേര്‍ത്തശേഷം സൗമ്യമായി തടവാന്‍ തുടങ്ങി. എന്നാല്‍ ഹൃദയം ചലിച്ചില്ല. കൂടുതല്‍ തീവ്രമായ നടപടികള്‍ പിന്തുടര്ന്നു, പക്ഷേ ഹൃദയം ഇപ്പോഴും മിടിക്കുന്നില്ല. ഒടുവില്‍, ശസ്ത്രക്രിയാവിദഗ്ദ്ധന് അബോധാവസ്ഥയിലായ രോഗിയുടെ അരികില്‍ മുട്ടുകുത്തി അവളോട് സംസാരിച്ചു: ”മിസ് ജോണ്സണ്,” അദ്ദേഹം പറഞ്ഞു, ”ഇതു നിങ്ങളുടെ സര്‍ജനാണ്. ശസ്ത്രക്രിയ വിജയകരമായി നടന്നു. നിങ്ങളുടെ ഹൃദയം നന്നാക്കി. ഇപ്പോള്‍ വീണ്ടും മിടിക്കാന്‍ നിങ്ങളുടെ ഹൃദയത്തോട് പറയുക.’ അവളുടെ ഹൃദയം മിടിക്കാന്‍ ആരംഭിച്ചു. .
എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ ശാരീരിക ഹൃദയത്തോട് പറയാന്‍ കഴിയുമെന്ന ആശയം വിചിത്രമായി തോന്നാമെങ്കിലും അതിന് ആത്മീയ സമാനതകളുണ്ട്. ”എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്?” സങ്കീര്ത്തനക്കാരന് തന്നോടുതന്നെ പറയുന്നു. ”ദൈവത്തില്‍ പ്രത്യാശ വെക്കുക” (സങ്കീ. 42:5). മറ്റൊരാള്‍ പറയുന്നു, ‘ എന്റെ ആത്മാവേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു” (116: 7). യുദ്ധത്തില്‍ യിസ്രായേലിന്റെ ശത്രുക്കളെ തോല്‍പ്പിച്ച ശേഷം, ഒരു ന്യായാധിപയായ ദെബോര, യുദ്ധസമയത്ത് അവളും തന്റെ ഹൃദയത്തോട് സംസാരിച്ചതായി വെളിപ്പെടുത്തി. ”എന്മനമേ, നീ ബലത്തോടെ നടകൊള്ളുക,” അവള് പറഞ്ഞു, ”ശക്തയാകൂ!” (ന്യായാധിപന്മാര് 5:21), കാരണം യഹോവ വിജയം വാഗ്ദാനം ചെയ്തിരുന്നു (4:6-7).
കഴിവുള്ള നമ്മുടെ ശസ്ത്രക്രിയാവിദഗ്ദ്ധന് നമ്മുടെ ഹൃദയത്തെ നന്നാക്കി (സങ്കീര്‍ത്തനം 103:3). അതിനാല്‍, ഭയം, വിഷാദം അല്ലെങ്കില്‍ കുറ്റാരോപണം എന്നിവ വരുമ്പോള്‍, നാമും നമ്മുടെ ആത്മാക്കളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയണം: മുന്നോട്ടു പോകുക! ശക്തനായിരിക്കുക! ബലഹീന ഹൃദയമേ, വീണ്ടും മിടിക്കുക!
രോഗിയോടുള്ള സര്‍ജന്റെ വാക്കുകളോട് നിങ്ങളുടെ ആദ്യ പ്രതികരണം എന്താണ് ? ഇന്ന് നിങ്ങളുടെ ആത്മാവിനോട് സംസാരിക്കാന്‍ തിരുവെഴുത്തില്‍ നിന്നുള്ള ഏത് വാക്കുകളാണ് നിങ്ങള്‍ക്ക് ആവശ്യമായിരക്കുന്നത്്?
പ്രധാന വൈദ്യനേ, എല്ലാ പരീക്ഷകളിലും പോരാട്ടത്തിലും എന്നോടൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അങ്ങയുടെ വാഗ്ദത്ത സാന്നിധ്യം നിമിത്തം ധൈര്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ എന്റെ ആത്മാവിനെ പ്രേരിപ്പിക്കും.