നിരാശനായ ലിയോണ്‍ കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം ആഗ്രഹിച്ചുകൊണ്ട് സാമ്പത്തിക രംഗത്തെ തന്റെ ജോലി ഉപേക്ഷിച്ചു. ഒരു ദിവസം ഭവനരഹിതനായ ഒരു മനുഷ്യന് ഒരു തെരുക്കോണില്‍ ഇപ്രകാരം ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് അദ്ദേഹം കണ്ടു: ‘മനസ്സലിവാണ് ഏറ്റവും നല്ല മരുന്ന്.’ ലിയോണ്‍ പറയുന്നു, ”ആ വാക്കുകള്‍ നേരെ എന്നില്‍ തറച്ചു. അതൊരു വെളിപ്പാടായിരുന്നു.’
മനസ്സലിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അന്താരാഷ്ട്ര സംഘടന സ്ഥാപിച്ചുകൊണ്ട് ലിയോണ്‍ തന്റെ പുതിയ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. ഭക്ഷണം, വാഹനത്തിനുള്ള ഇന്ധനം, താമസിക്കാനുള്ള സ്ഥലം എന്നിവയ്ക്ക് അപരിചിതരെ ആശ്രയിച്ചുകൊണ്ട് അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുന്നു. തുടര്‍ന്ന് തന്റെ സംഘടനയിലൂടെ അനാഥരെ സംരക്ഷിക്കുക, നിരാലംബരായ കുട്ടികള്‍ക്കായി ഒരു സ്കൂള്‍ പണിയുക തുടങ്ങിയ നല്ല പ്രവൃത്തികളിലൂടെ അദ്ദേഹം അവര്‍ക്ക് പ്രതിഫലം നല്കുന്നു. അദ്ദേഹം പറയുന്നു, ”ഇതിനെ ചിലപ്പോള്‍ മൃദുവായിട്ടാണ് കാണാറുള്ളത്. മനസ്സലിവ് എന്നത് അഗാധമായ ശക്തിയാണ്.’
ദൈവമെന്ന നിലയില്‍ ക്രിസ്തുവിന്റെ സത്ത നന്മയാണ്, അതിനാല്‍ മനസ്സലിവ് സ്വാഭാവികമായും അവനില്‍ നിന്ന് ഒഴുകുന്നു. ഒരു വിധവയുടെ ഏകപുത്രന്റെ ശവസംസ്കാര യാത്രയില്‍ യേശു വന്നപ്പോള്‍ ചെയ്ത കാര്യത്തെക്കുറിച്ചുള്ള കഥ എനിക്കിഷ്ടമാണ് (ലൂക്കൊസ് 7:11-17). ദുഃഖാര്‍ത്തയായ ആ സ്ത്രീ സാമ്പത്തിക ആവശ്യത്തിനായി മകനിലായിരിക്കാം ആശ്രയിച്ചിരുന്നത്. ഇടപെടാന്‍ ആരെങ്കിലും യേശുവിനോട് പറഞ്ഞതായി നാം വായിക്കുന്നില്ല. അവന്റെ സ്വഭാവത്തിന്റെ നന്മയില് നിന്നും (വാ. 13), അവന് കരുതലുള്ളവനാകുകയും അവളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ”ദൈവം തന്റെ ജനത്തെ സഹായിക്കാന്‍ വന്നിരിക്കുന്നു” (വാ. 16) എന്നു ജനം ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞു.
യേശു എന്തു മനസ്സലിവാണ് നിങ്ങളുടെമേല്‍ പകരുന്നത്? അവയുടെ പട്ടിക തയ്യാറാക്കി അവനു നന്ദി പറയുക.
ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റെ ദാനങ്ങള്‍ അങ്ങ് എന്റെമേല്‍ എപ്പോഴും വര്‍ഷിക്കുന്നു. എന്നെ പരിപാലിക്കുന്നതിന് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.