ചില കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നതുവരെ ബോധ്യം വരണമെന്നില്ല. ഞാന്‍ എന്റെ ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍, പ്രസവത്തെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും ഡസന്‍ കണക്കിന് സ്ത്രീകള്‍ അവരുടെ പ്രസവവേദനയുടെയും പ്രസവത്തിന്റെയും കഥകള്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ ആ അനുഭവം എങ്ങനെയായിരുന്നെന്ന് എനിക്ക് ഇപ്പോഴും സങ്കല്പിക്കാനാവില്ല. എന്റെ ശരീരം ചെയ്യാന്‍പോകുന്ന കാര്യം അസാദ്ധ്യമായ ഒന്നായി തോന്നി!
കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ പൗലൊസ് എഴുതുന്നു, ദൈവരാജ്യത്തിലേക്കുള്ള ജനനം, ക്രിസ്തുവിലൂടെ ദൈവം നമുക്കു നല്കുന്ന രക്ഷ, അത് അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് സമാനമായ നിലയില്‍ മനസ്സിലാക്കാന്‍ കഴിയാത്തതായി തോന്നുന്നു. രക്ഷ ഒരു ക്രൂശിലൂടെ – ബലഹീനത, തോല്‍വി, അപമാനം എന്നിവയാല്‍ അടയാളപ്പെടുത്തിയ മരണത്തിലൂടെ – ലഭ്യമാണെന്ന് പറയുന്നത് ”ഭോഷത്തം” ആണെന്ന് തോന്നും. എന്നിട്ടും ഈ ”ഭോഷത്തമാണ്” പൗലൊസ് പ്രസംഗിച്ച രക്ഷ!
ഇത് എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും സങ്കല്പ്പിച്ച രീതിയിലായിരുന്നില്ല അത്. ശക്തനായ ഒരു രാഷ്ട്രീയ നേതാവിലൂടെയോ അത്ഭുതകരമായ ഒരു അടയാളത്തിലൂടെയോ രക്ഷ ലഭിക്കുമെന്ന് ചിലര്‍ കരുതി. മറ്റുള്ളവര്‍ തങ്ങളുടെ സ്വന്തം അക്കാദമിക് അല്ലെങ്കില്‍ ദാര്‍ശനിക നേട്ടങ്ങള്‍ തങ്ങളുടെ രക്ഷയായിരിക്കുമെന്ന് കരുതി (1 കൊരിന്ത്യര്‍ 1:22). എന്നാല്‍ വിശ്വസിച്ചവര്‍ക്കും അനുഭവിച്ചവര്‍ക്കും മാത്രം അര്‍ത്ഥവത്താകുന്ന വിധത്തില്‍ രക്ഷ കൊണ്ടുവന്ന് ദൈവം എല്ലാവരെയും അത്ഭുതപ്പെടുത്തി .
ദൈവം ലജ്ജാകരവും ദുര്‍ബലവുമായ ഒന്ന് എടുത്ത് – ക്രൂശിലെ മരണം – അതിനെ ജ്ഞാനത്തിന്റെയും ശക്തിയുടെയും അടിത്തറയാക്കി. സങ്കല്‍പ്പിക്കാനാവാത്തത് ദൈവം ചെയ്യുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ അവന് ലോകത്തിലെ ദുര്‍ബലവും ഭോഷത്തവുമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നു (വാ. 27).
അവന്റെ ആശ്ചര്യകരവും ആശയക്കുഴപ്പത്തിലാക്കുന്നതുമായ വഴികള്‍ എല്ലായ്പ്പോഴും മികച്ച വഴികളാണ്.
ഇന്ന് ദൈവം നിങ്ങളെ എങ്ങനെയാണ് അത്ഭുതപ്പെടുത്തുന്നത്? നിങ്ങളുടെ വഴികളേക്കാള്‍ ദൈവത്തിന്റെ വഴികള്‍ മികച്ചതാണെന്നത് എന്തുകൊണ്ടാണ് ശരിയായിരിക്കുന്നത്?
ദൈവമേ, യെശയ്യാവിനോടൊപ്പം, ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അങ്ങയുടെ വഴികള്‍ എന്റെ വഴികളിലും അങ്ങയുടെ വിചാരങ്ങള്‍ എന്റെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.