ഡിജിറ്റല്‍ മെലഡിയുടെ ശബ്ദത്തില്‍, ഞങ്ങള്‍ ആറ് പേരും പ്രവര്‍ത്തനക്ഷമരായി. ചിലര്‍ ചെരിപ്പുകള്‍ ധരിച്ചു, മറ്റുള്ളവര്‍ നഗ്നപാദരായി വാതില്ക്കലേക്കോടി. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ എല്ലാവരും ഐസ്ക്രീം ട്രക്കിനെ പിന്തുടര്ന്ന് റോഡിലൂടെ താഴേക്കോടി. വേനല്‍ക്കാലത്തെ ആദ്യത്തെ ചൂടുള്ള ദിനമായിരുന്നു അത്, അതിനെ തണുപ്പും മധുരവുമുള്ള ഒരു സല്‍ക്കാരം കൊണ്ട് ആഘോഷിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊരു മാര്‍ഗ്ഗവുമില്ല! ശിക്ഷണമനുസരിച്ചോ ബാധ്യതയില്‍ നിന്നോ അല്ല, മറിച്ച് അത് നല്കുന്ന സന്തോഷം കൊണ്ടു മാത്രമാണ് ഞങ്ങളിതു ചെയ്യുന്നത്.
മത്തായി 13:44-46 ല്‍ കാണുന്ന ഉപമകളില്‍, മറ്റൊന്നു നേടാനായി തനിക്കുള്ളതെല്ലാം വില്‍ക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കഥകള്‍ ത്യാഗത്തെക്കുറിച്ചാണെന്ന് നാം ചിന്തിച്ചേക്കാമെങ്കിലും അതല്ല യഥാര്‍ത്ഥ കാര്യം. വാസ്തവത്തില്‍, ആദ്യത്തെ കഥ പ്രഖ്യാപിക്കുന്നത് ”സന്തോഷം” ആണ് എല്ലാം വില്‍ക്കാനും നിലം വാങ്ങാനും മനുഷ്യനെ പ്രേരിപ്പിച്ചത്. സന്തോഷമാണ് മാറ്റത്തിലേക്കു നയിക്കുന്നത് – കുറ്റബോധമോ കടമയോ അല്ല.
യേശു നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല; നമ്മിലുള്ള അവന്റെ അവകാശവാദങ്ങള്‍ നമ്മുടെ സകലത്തെയും സംബന്ധിച്ചുള്ളതാണ്. കഥകളിലെ രണ്ടുപേരും ”എല്ലാം വിറ്റു” (വാ. 44). എന്നാല്‍ ഇവിടെ ഏറ്റവും മികച്ച ഭാഗം: എല്ലാം വില്‍ക്കുന്നതിന്റെ ഫലം യഥാര്‍ത്ഥത്തില്‍ നേട്ടമാണ്. നാം അത് സങ്കല്പ്പിച്ചിരിക്കയില്ല. നിങ്ങളുടെ ക്രൂശ് എടുക്കുന്നതിനെക്കുറിച്ചല്ലേ ക്രിസ്തീയ ജീവിതം? അതെ. അതു തന്നേ. എന്നാല്‍ നാം മരിക്കുമ്പോള്‍ നാം ജീവിക്കുന്നു; നമ്മുടെ ജീവന് നഷ്ടപ്പെടുത്തുമ്പോള്‍, നമ്മള് അത് കണ്ടെത്തുന്നു. ”എല്ലാം വില്ക്കുമ്പോള്” നമുക്ക് ഏറ്റവും വലിയ നിധി ലഭിക്കുന്നു: യേശു! സന്തോഷമാണ് കാരണം; കീഴടങ്ങലാണ് പ്രതികരണം.
യേശുവിനെ അറിയുക എന്ന നിധിയാണ് പ്രതിഫലം.
യേശുവുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ എങ്ങനെയാണ് സന്തോഷം അനുഭവിച്ചത്? ഏതു കാര്യത്തില്‍ അവനു കീഴടങ്ങാനാണ് അവന് നിങ്ങളെ ക്ഷണിക്കുന്നത്?
പ്രിയ യേശുവേ, അങ്ങ് എന്ന നിധി കാണുവാന്‍ എന്റെ കണ്ണുകളെ തുറക്കണമേ! സത്യവും അവസാനിക്കാത്തതുമായ സന്തോഷത്തിന്റെ ഉറവിടമായി അങ്ങയിലേക്ക് എന്റെ ഹൃദയത്തെ തിരിക്കണമേ. സകലവും അങ്ങേയ്ക്കു സമര്‍പ്പിക്കാനുള്ള കൃപ എനിക്കു തരണമേ.