തെക്കേ അമേരിക്കയിലെ ജോവാന എന്ന സ്ത്രീ, ക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ജയിലുകളിലെ തടവുകാര്‍ക്ക് പ്രത്യാശ നല്‍കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. തടവുകാര്‍ക്ക് ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും ലളിതമായ ഒരു സുവിശേഷ സന്ദേശം എത്തിക്കുന്നതിനായി ജൊവാന ദിനംപ്രതി തടവുകാരെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവള്‍ അവരുടെ വിശ്വാസം നേടി, അവരുടെ മോശമായ ബാല്യകാലത്തെക്കുറിച്ച് അവളോടു സംസാരിക്കാന്‍ അതവരെ പ്രേരിപ്പിച്ചു. ഒപ്പം ഭിന്നതകള്‍ പരിഹരിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം അവള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. അവളുടെ സന്ദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള വര്‍ഷം ജയിലില്‍ തടവുകാര്‍ക്കും കാവല്‍ക്കാര്‍ക്കുമെതിരെ 279 അക്രമ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അടുത്ത വര്‍ഷം അതു കേവലം രണ്ടെണ്ണം മാത്രമായിരുന്നു.

അപ്പൊസ്തലനായ പൗലൊസ് എഴുതി, ”ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു!” (2 കൊരിന്ത്യര്‍ 5:17). ഫ്‌ളാന്‍ഡര്‍സ് തോമസ് രേഖപ്പെടുത്തിയതുപോലെ ആ പുതുക്കത്തെ അത്യധികം നാടകീയമായി നമുക്ക് എല്ലായ്‌പ്പോഴും കാണാന്‍ കഴിഞ്ഞില്ലെന്നു വന്നേക്കാം എങ്കിലും രൂപാന്തരം വരുത്താനുള്ള സുവിശേഷത്തിന്റെ ശക്തി തന്നെയാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രത്യാശ നല്‍കുന്ന ബലം. പുതിയ സൃഷ്ടികള്‍. എന്തൊരു അത്ഭുതകരമായ ചിന്ത! യേശുവിന്റെ മരണം അവനെപ്പോലെയാകാനുള്ള നമ്മുടെ യാത്രയ്ക്കു – അവനെ നാം മുഖാമുഖം കാണുമ്പോള്‍ അവസാനിക്കുന്ന ഒരു യാത്ര (1 യോഹന്നാന്‍ 3:1-3 കാണുക) – തുടക്കം കുറിക്കുന്നു.

യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍ നാം നമ്മുടെ ജീവിതത്തെ പുതിയ സൃഷ്ടികളെന്ന നിലയില്‍ ആഘോഷിക്കുന്നു. എന്നിരുന്നാലും ഇതിനുവേണ്ടി ക്രിസ്തു എന്തു വിലകൊടുത്തു എന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവന്റെ മരണം നമുക്ക് ജീവന്‍ നല്‍കുന്നു. ‘പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന്‍ നമുക്കു വേണ്ടി പാപം ആക്കി” (2 കൊരിന്ത്യര്‍ 5:21).