സാറായ്ക്ക്, സന്ധികള്‍ക്കു സ്ഥാനചലനം സംഭവിക്കുന്ന അപൂര്‍വ്വ രോഗത്തിനടിമയായിത്തീര്‍ന്നതു നിമിത്തം അവള്‍ക്ക് ഒരു ഇലക്ട്രിക് വീല്‍ചെയറില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അടുത്തിടെ ഒരു മീറ്റിംഗിലേക്കുള്ള യാത്രാമധ്യേ, സാറാ തന്റെ വീല്‍ചെയറുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക് കയറിയെങ്കിലും എലിവേറ്റര്‍ തകര്‍ന്നതായി കണ്ടെത്തി. പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ഒരു വഴിയുമില്ലാത്തതിനാല്‍, നാല്‍പത് മിനിറ്റ് അകലെയുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ടാക്‌സി വിളിച്ചുപോകാന്‍ അവളോടു പറഞ്ഞു. അവള്‍ ഒരു ടാക്‌സി വിളിച്ചെങ്കിലും എത്തിയില്ല. സാറാ യാത്ര ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി.

നിര്‍ഭാഗ്യവശാല്‍, സാറയെ സംബന്ധിച്ച് ഇത് ഒരു നിത്യ സംഭവമാണ്. തകര്‍ന്ന എലിവേറ്ററുകള്‍ അവളെ ട്രെയിനുകളില്‍ കയറുന്നതില്‍ നിന്ന് തടയുന്നു, കോവണികള്‍ ഉറപ്പിക്കാന്‍ മറക്കുന്നതുമൂലം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ പോകുന്നു. എപ്പോഴും സഹായം ആവശ്യപ്പെടുന്നതിനാല്‍ ചിലപ്പോള്‍ സാറയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു ശല്യമായി കണക്കാക്കുന്നു. അവള്‍ പലപ്പോഴും കണ്ണീരിന്റെ വക്കിലെത്തുന്നു.

മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്ന നിരവധി ബൈബിള്‍ നിയമങ്ങളില്‍, ”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” എന്നതാണ് സുപ്രധാനം (ലേവ്യപുസ്തകം 19:18; റോമര്‍ 13:8-10). മറ്റുള്ളവരോടു കള്ളം പറയുകയോ മോഷ്ടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഈ സ്‌നേഹം നമ്മെ തടയുമ്പോള്‍ തന്നേ (ലേവ്യപുസ്തകം 19:11, 14), നമ്മുടെ പ്രവര്‍ത്തനരീതിക്ക് അതു പരിവര്‍ത്തനം വരുത്തുകയും ചെയ്യുന്നു. ജീവനക്കാരോട് നീതിപൂര്‍വ്വം പെരുമാറണം (വാ. 13), ദരിദ്രരോട് നാമെല്ലാവരും ഔദാര്യമുള്ളവരായിരിക്കണം (വാ. 9-10). സാറയുടെ കാര്യത്തില്‍, എലിവേറ്ററുകള്‍ നന്നാക്കുന്നവരും കോവണികള്‍ വലിച്ചിടുന്നവരും ഫലശൂന്യമായ ജോലികള്‍ അല്ല ചെയ്യുന്നത്്, മറിച്ച് മറ്റുള്ളവര്‍ക്ക് പ്രധാനപ്പെട്ട സേവനം നല്‍കുകയാണു ചെയ്യുന്നത്.

ജോലിയെ ഒരു ശമ്പളോപാധിയോ മറ്റ് വ്യക്തിപരമായ നേട്ടങ്ങള്‍ക്കുള്ള കേവലം ഒരു ഉപാധിയോ ആയിട്ടാണ് നാം പരിഗണിക്കുന്നതെങ്കില്‍, താമസിയാതെ മറ്റുള്ളവര്‍ നമുക്കു ശല്യക്കാരെന്നപോലെ തോന്നും. എന്നാല്‍ നമ്മുടെ ജോലികളെ മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള അവസരങ്ങളായി നാം കരുതുന്നുമ്പോള്‍, മിക്ക ദൈനംദിന ചുമതലകളും ഒരു വിശുദ്ധ സംരംഭമായി മാറുന്നു.