”നിനക്കു വലുതാകുമ്പോള്‍ ആരാകണം?” കുട്ടിക്കാലത്ത് എന്നോട് പലപ്പോഴും ആ ചോദ്യം ചോദിച്ചിരുന്നു. ഉത്തരങ്ങള്‍ കാറ്റ് പോലെ മാറിക്കൊണ്ടിരുന്നു. ഒരു ഡോക്ടര്‍. ഒരു അഗ്‌നിശമന സേനാംഗം. ഒരു മിഷനറി. ഒരു ആരാധനാ നേതാവ്. ഒരു ഭൗതികശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ട ടിവി കഥാപാത്രം . ഇപ്പോള്‍, നാല് കുട്ടികളുടെ പിതാവ് എന്ന നിലയില്‍, അവരോട് അതേ ചോദ്യം ചോദിക്കുന്നത് അവര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ”നാം ഏതിലായിരിക്കും മികച്ചവനാകാന്‍ പോകുന്നതെന്ന് എനിക്കറിയാം!” എന്നു ചില സമയങ്ങളില്‍ അവരോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. കുട്ടികള്‍ സ്വയം കാണുന്നതിനേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളില്‍ കാണാന്‍ കഴിയും.

പൗലൊസ് താന്‍ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഫിലിപ്പിയ വിശ്വാസികളില്‍ കണ്ട കാര്യങ്ങളെ ഇത് പ്രതിധ്വനിപ്പിക്കുന്നു (ഫിലിപ്പിയര്‍ 1:3). അവന് അവസാനം കാണാന്‍ കഴിഞ്ഞു; എല്ലാം പറഞ്ഞും ചെയ്തു കഴിയുമ്പോഴും അവര്‍ എന്തായിരിക്കുമെന്ന് അവനറിയാമായിരുന്നു. കഥയുടെ അവസാനത്തെ – പുനരുത്ഥാനത്തെയും എല്ലാറ്റിന്റെയും പുതുക്കലിനെയും – കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനം ബൈബിള്‍ നല്‍കുന്നു (1 കൊരിന്ത്യര്‍ 15; വെളിപ്പാട് 21 എന്നിവ കാണുക). ആരാണ് കഥ എഴുതുന്നതെന്നും അത് നമ്മോട് പറയുന്നു.

ജയിലില്‍ നിന്ന് എഴുതിയ ഒരു കത്തിന്റെ പ്രാരംഭ വരികളില്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഇപ്രകാരം ഓര്‍മ്മിപ്പിച്ചു, ”നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും” (ഫിലിപ്പിയര്‍ 1:6). യേശു പ്രവൃത്തി ആരംഭിച്ചു, അവന്‍ അത് പൂര്‍ത്തിയാക്കും. പൂര്‍ത്തീകരണം എന്ന വാക്ക് പ്രത്യേകിച്ചും പ്രധാനമാണ് – കഥ അവസാനിക്കുന്നില്ല, കാരണം ദൈവം ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല.