ലിസയ്ക്ക് ലഭിച്ച കാര്‍ഡിലെ വാക്യം അവളുടെ അവസ്ഥയുമായി പൊരുത്തപ്പെടുന്നതായി തോന്നിയില്ല: ”യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു” (2 രാജാക്കന്മാര്‍ 6:17). എനിക്ക് കാന്‍സര്‍ ആണ്! അവള്‍ ആശയക്കുഴപ്പത്തില്‍ ചിന്തിച്ചു. എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി! ദൂത സൈനികരെക്കുറിച്ചുള്ള ഒരു വാക്യം ഇവിടെ ബാധകമാണെന്നു തോന്നുന്നില്ല.

അപ്പോള്‍ ”ദൂതന്മാര്‍” പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാന്‍സറിനെ അതിജീവിച്ചവര്‍ അവരുടെ സമയം അവള്‍ പറയുന്നതു കേള്‍ക്കാനായി നീക്കിവെച്ചു. അവളുടെ ഭര്‍ത്താവിന് വിദേശത്തെ സൈനിക സേവനത്തില്‍ നിന്ന് വിടുതല്‍ ലഭിച്ചു. സുഹൃത്തുക്കള്‍ അവളോടൊപ്പം പ്രാര്‍ത്ഥിച്ചു. എന്നാല്‍ ദൈവം തന്നെ സ്‌നേഹിക്കുന്നു എന്ന് അവള്‍ക്ക് ഏറ്റവും അധികം വ്യക്തമായ നിമിഷം അവളുടെ സുഹൃത്ത് പാറ്റി രണ്ട് പെട്ടി ടിഷ്യൂകളുമായി വന്നതാണ്. അവയെ മേശപ്പുറത്ത് വച്ചിട്ട് അവള്‍ കരയാന്‍ തുടങ്ങി. പാറ്റിക്ക് മനസ്സിലാകുമായിരുന്നു. അവളും ഗര്‍ഭം അലസലിലൂടെ കടന്നുപോയിരുന്നു.

”അത് എന്തിനേക്കാളും അര്‍ത്ഥവത്തായിരുന്നു,” ലിസ പറയുന്നു. ”കാര്‍ഡ് ഇപ്പോള്‍ അര്‍ത്ഥവത്തായി. എന്റെ ‘ദൂത സൈനികര്‍’ അവിടെ ഉണ്ടായിരുന്നു.’

ഒരു സൈന്യം യിസ്രായേലിനെ ഉപരോധിച്ചപ്പോള്‍, അക്ഷരീകമായ ഒരു ദൂതസഞ്ചയം എലീശയെ സംരക്ഷിച്ചു. എന്നാല്‍ എലീശയുടെ ദാസന് അവരെ കാണാന്‍ കഴിഞ്ഞില്ല. ”നാം എന്തു ചെയ്യും?” അവന്‍ പ്രവാചകനോട് നിലവിളിച്ചു (വാ. 15). എലീശാ പ്രാര്‍ത്ഥിച്ചു, ‘യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ’ (വാ. 17).

നാം ദൈവത്തിങ്കലേക്ക് നോക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണ് പ്രധാനമെന്നും നാം തനിച്ചല്ല എന്നും നമ്മുടെ പ്രതിസന്ധി നമ്മെ കാണിക്കും. ദൈവത്തിന്റെ ആശ്വാസകരമായ സാന്നിധ്യം ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ലെന്ന് നാം മനസ്സിലാക്കും. അവന്‍ തന്റെ സ്‌നേഹത്തെ പരിധിയില്ലാത്ത അത്ഭുതകരമായ വിധത്തില്‍ നമുക്ക് കാണിച്ചുതരുന്നു.