ഞങ്ങള്‍ ഞങ്ങളുടെ വീട് വാങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് ഒരു മുന്തിരിത്തോട്ടവും ലഭിച്ചു. ഉദ്യാനപാലനത്തില്‍ നവാഗതരെന്ന നിലയില്‍, എന്റെ കുടുംബം വള്ളിത്തല മുറിക്കുക, വെള്ളം ഒഴിക്കുക, പരിപാലിക്കുക എന്നിവ പഠിക്കുന്നതിനായി ധാരാളം സമയം ചെലവഴിച്ചു. ഞങ്ങളുടെ ആദ്യത്തെ വിളവെടുപ്പ്ിനു സമയമായപ്പോള്‍, ഞാന്‍ മുന്തിരിവള്ളിയില്‍ നിന്ന് ഒരു മുന്തിരി വായിലേക്കിട്ടു – അതിന്റെ അസുഖകരമായ, പുളിയില്‍ എനിക്കു നിരാശ തോന്നി.

കഠിനാദ്ധ്വാനം ചെയ്ത് ഒരു മുന്തിരിവള്ളിയെ പരിപാലിച്ചശേഷം പുളിയുള്ള മുന്തിരി വിളവെടുത്തപ്പോള്‍ എനിക്ക് തോന്നിയ നിരാശ, യെശയ്യാവ് 5 ന്റെ സ്വരത്തെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു. ഒയിസ്രായേല്‍ ജനത്തോടുള്ള ദൈവത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഒരു ഉപമ നാം അവിടെ കാണുന്നു. ഒരു കൃഷിക്കാരനായി ചിത്രീകരിച്ചിരിക്കുന്ന ദൈവം, ഒരു കുന്നിന്‍ പ്രദേശം വൃത്തിയാക്കി, നല്ല മുന്തിരിവള്ളികള്‍ നടുകയും സംരക്ഷണത്തിനായി ഒരു കാവല്‍ ഗോപുരം പണിയുകയും തന്റെ വിളവിന്റെ ഫലം ആസ്വദിക്കുന്നതിനായി ഒരു ചക്ക് തയ്യാറാക്കുകയും ചെയ്യുന്നതായി കാണാം (യെശയ്യാവ് 5:1-2). എന്നാല്‍ കൃഷിക്കാരനെ നിരാശപ്പെടുത്തിക്കൊണ്ട് യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മുന്തിരിത്തോട്ടം സ്വാര്‍ത്ഥതയുടെയും അനീതിയുടെയും പീഡനത്തിന്റെയും പ്രതീകമായ കൈപ്പുള്ള മുന്തിരിയാണ് കായിച്ചത് (വാ. 7). ഒടുവില്‍, ദൈവം മനസ്സില്ലാമനസ്സോടെ മുന്തിരിത്തോട്ടത്തെ നശിപ്പിക്കുകയും ഒരു ദിവസം നല്ല ഫലം കായിക്കുമെന്ന പ്രതീക്ഷയില്‍ ഒരു ശേഷിപ്പിനെ നിലനിര്‍ത്തുകയും ചെയ്്തു.

യോഹന്നാന്റെ സുവിശേഷത്തില്‍, യേശു മുന്തിരിത്തോട്ടത്തിന്റെ ദൃഷ്ടാന്തം ആവര്‍ത്തിച്ചുകൊണ്ടു പറയുന്നു, ”ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും
വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും’ (യോഹന്നാന്‍ 15:5). ഈ സമാന്തര സാദൃശ്യത്തില്‍, പ്രധാന മുന്തിരിവള്ളിയായ താനുമായി ബന്ധപ്പെട്ടിരിക്കുന്ന ശാഖകളായി യേശു തന്നിലുള്ള വിശ്വാസികളെ ചിത്രീകരിക്കുന്നു. ഇപ്പോള്‍, അവന്റെ ആത്മാവില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആശ്രയിച്ചുകൊണ്ട് യേശുവിനോ
ടു നാം ബന്ധപ്പെട്ടിരിക്കുമ്പോള്‍, ആത്മീയ പോഷണത്തിലേക്ക് നമുക്ക് നേരിട്ട് പ്രവേശനമുണ്ട്, അത് എല്ലാറ്റിലും മാധുര്യമേറിയ ഫലം – സ്‌നേഹം – ഉളവാക്കും.