റഷ്യന്‍ വിവാഹ ആചാരങ്ങള്‍ ഭംഗിയും പ്രാധാന്യവും കൊണ്ട് നിറഞ്ഞവയാണ്. സ്വീകരണ വേളയില്‍ ടോസ്റ്റ്മാസ്റ്റര്‍ ദമ്പതികളുടെ ബഹുമാനാര്‍ത്ഥം ഒരു ടോസ്റ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാവരും ഉയര്‍ത്തിയ ഗ്ലാസില്‍ നിന്ന് ഒരു സിപ്പ് എടുത്ത്, ”ഗോര്‍ക്കോ! ഗോര്‍ക്കോ! എന്നാര്‍പ്പിടുന്നു. അര്‍ത്ഥം ”കൈപ്പുള്ളത്! കൈപ്പുള്ളത്!’ അതിഥികള്‍ ആ വാക്ക് ഉച്ചരിക്കുമ്പോള്‍, പാനീയം വീണ്ടും മധുരമാക്കുന്നതിനായി നവദമ്പതികള്‍ എഴുന്നേറ്റ് പരസ്പരം ചുംബിക്കണം.

ഭൂമിയിലെ ശൂന്യതയുടെയും നാശത്തിന്റെയും ശാപത്തിന്റെയുമായ കൈപ്പേറിയ പാനീയം (അ. 24) ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും മധുരപ്രത്യാശയ്ക്ക് വഴിയൊരുക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു (അ. 25). ദൈവം വിഭവ സമൃദ്ധമായ വിരുന്നുകളും ഏറ്റവും മികച്ചതും മധുരമുള്ളതുമായ പാനീയങ്ങളും ഒരുക്കും. അത് എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ള നിരന്തരമായ അനുഗ്രഹത്തിന്റെയും ഫലപുഷ്ടിയുടെയും വിരുന്ന് ആയിരിക്കും (25:6). ഇനിയും ഏറെയുണ്ട്. നീതിമാനായ രാജാവിന്റെ പരമാധികാര വാഴ്ചയില്‍, മരണം മാറുകയും, കൈപ്പുള്ള കണ്ണുനീര്‍ തുടച്ചുമാറ്റപ്പെടുകയും അപമാനത്തിന്റെ മൂടുപടം നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു (വാ. 7-8). അവന്റെ ജനം സന്തോഷിക്കും, കാരണം അവര്‍ വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്തവന്‍ രക്ഷ കൊണ്ടുവരികയും ജീവിതത്തിന്റെ കൈപ്പേറിയ പാനപാത്രം വീണ്ടും മധുരമാക്കുകയും ചെയ്യും (വാ. 9).

ഒരു ദിവസം, കുഞ്ഞാടിന്റെ വിവാഹ അത്താഴത്തില്‍ നാം യേശുവിനോടൊപ്പം ഉണ്ടാകും. അവന്‍ തന്റെ മണവാട്ടിയെ (സഭ) വീട്ടിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, യെശയ്യാവ് 25 ലെ വാഗ്ദത്തം നിറവേറ്റപ്പെടും. ഒരിക്കല്‍ കൈപ്പേറിയ ജീവിതം വീണ്ടും മധുരമാകും.