ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, എന്നോടു വാത്സല്യമുണ്ടായിരുന്ന എന്റെ ആന്റി ബെറ്റി ഞങ്ങളെ സന്ദര്‍ശിക്കുമ്പോഴെല്ലാം അത് ക്രിസ്മസ് പോലെയാണ് എനിക്കനുഭവപ്പെട്ടത്. ആന്റി കളിപ്പാട്ടങ്ങള്‍ കൊണ്ടുവരികയും മടങ്ങിപ്പോകുന്ന സമയത്ത് എനിക്കു പണം നല്‍കുകയും ചെയ്യുമായിരുന്നു. ഞാന്‍ ആന്റിയോടൊപ്പം താമസിക്കുമ്പോഴെല്ലാം ആന്റി ഫ്രീസറില്‍ നിറയെ ഐസ്‌ക്രീം കരുതുമായിരുന്നു. ഒരിക്കലും പച്ചക്കറികള്‍ പാകം ചെയ്തില്ല. അവര്‍ക്ക് വളരെ കുറച്ചു നിയമങ്ങളേ ഉണ്ടായിരുന്നുള്ളു, രാത്രി വൈകി വരെ ഉണര്‍ന്നിരിക്കാന്‍ എന്നെ അനുവദിച്ചിരുന്നു. ദൈവത്തിന്റെ ഔദാര്യം പ്രതിഫലിപ്പിച്ചിരുന്ന എന്റെ ആന്റി അത്ഭുതസ്ത്രീയായിരുന്നു. എന്നിരുന്നാലും, ആരോഗ്യവാനായി വളരാന്‍, എനിക്ക് ബെറ്റി ആന്റിയുടെ മാര്‍ഗ്ഗം മാത്രമല്ല വേണ്ടത്. എന്നെയും എന്റെ പെരുമാറ്റത്തെയും കുറിച്ച് പ്രതീക്ഷകള്‍ വയ്ക്കാനും എന്നെ അവരോട് ചേര്‍ത്തുപിടിക്കാനും എനിക്ക് എന്റെ മാതാപിതാക്കള്‍ ആവശ്യമായിരുന്നു.

ബെറ്റി ആന്റിയേക്കാള്‍ കൂടുതല്‍ ദൈവം എന്നോട് ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ സ്‌നേഹത്താല്‍ – നാം എതിര്‍ത്തുനില്‍ക്കുമ്പോഴും അല്ലെങ്കില്‍ ഓടിപ്പോകുമ്പോഴും ഒരിക്കലും മാറ്റം വരാത്ത സ്‌നേഹത്താല്‍ – അവന്‍ നമ്മെ നിറയ്ക്കുമ്പോള്‍ തന്നേ, അവന്‍ നമ്മില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നു. എങ്ങനെ ജീവിക്കണം എന്ന് ദൈവം യിസ്രായേലിനോട് നിര്‍ദ്ദേശിച്ചപ്പോള്‍, അവന്‍ പത്തു കല്‍പ്പനകള്‍ നല്‍കി – പത്ത് നിര്‍ദ്ദേശങ്ങളല്ല (പുറപ്പാട് 20:1-17). നമ്മുടെ ആത്മവഞ്ചനയെക്കുറിച്ച് ബോധവാനായ ദൈവം വ്യക്തമായ പ്രതീക്ഷകള്‍ നല്‍കുന്നു: നാം ”ദൈവത്തെ സ്‌നേഹിക്കുകയും അവന്റെ കല്പനകള്‍ അനുസരിക്കുകയും വേണം” (1 യോഹന്നാന്‍ 5:2).

‘അവന്റെ കല്പനകള്‍ ഭാരമുള്ളവയല്ല” (വാ. 3) എന്നതിനു നന്ദി. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ദൈവസ്‌നേഹവും സന്തോഷവും അനുഭവിച്ചുകൊണ്ട് നമുക്ക് അവയെ ജീവിതത്തില്‍ പാലിക്കാന്‍ കഴിയും. നമ്മോടുള്ള അവന്റെ സ്‌നേഹം നിരന്തരമായതാണ്. എന്നാല്‍ നാം തിരിച്ചു ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ എന്നറിയാന്‍ തിരുവെഴുത്തുകള്‍ ഒരു ചോദ്യം വാഗ്ദാനം ചെയ്യുന്നു: ആത്മാവ് നമ്മെ നയിക്കുന്നതനുസരിച്ച് നാം അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നുണ്ടോ?

നാം ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയും, പക്ഷേ അവന്റെ ശക്തിയില്‍ നാം ചെയ്യുന്നകാര്യങ്ങളാണ് യഥാര്‍ത്ഥ കഥ പറയുന്നത്.